Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണംത്തുരുത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം മെയ് 2 മുതല്‍ 9 വരെ നടക്കും

24 Apr 2026 20:57 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:ഏറ്റുമാനൂര്‍ ഓണംത്തുരുത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം മെയ് 2 മുതല്‍ 9 വരെ ക്ഷേത്ര ആചാരങ്ങളോടും കലാപരിപാടികളോടും നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു . ഉത്സവത്തിന് മുന്നോടിയായുള്ള പൂരവിളംബര ഘോഷയാത്രയും ദേശ താലപ്പൊലിയും ഏപ്രില്‍ 26ന് വൈകുന്നേരം 3.30ന് വേദഗിരി വേദവ്യാസക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും .മേയ് ഒന്നിന് രാവിലെ ആറിന് കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര താരം ആര്‍ദ്രമോഹന്‍ നിര്‍വഹിക്കും . 7.45 ന് ഭക്തിഗാനമേള.മേയ് രണ്ടിന്‌രാവിലെ 8.30 നും 9.30 നും മധ്യേ തന്ത്രി കടിയക്കോല്‍ ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി പോടൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യന്‍ ഭട്ടതിരിയുടെയും കാര്‍മികത്വത്തില്‍ കൊടിയേറ്റ് .രണ്ടിന് രാവിലെ 6.45ന് വീരനാട്ട്യം, രാത്രി9ന് മേജര്‍ സെറ്റ് കഥകളി ,

മൂന്നിന് രാവിലെ 10.45ന് സംഗീത സദസ്സ് , 12.30ന് വഞ്ചിപ്പാട്ട് , 6.30ന് മെഗാ തിരുവാതിര, 8.45ന്‌കൊടിക്കീഴില്‍ വിളക്ക്.

നാലിന് 12.30ന് ഉത്സവ ബലി ദര്‍ശനം,വൈകുന്നേരം നാലിന് ഇറക്കിഎഴുന്നള്ളിപ്പ്.

അഞ്ചിന് 12.15ന് അക്ഷര ശ്ലോക സദസ്സ് , നൃത്ത സന്ധ്യ, 8.30 ന് ഭരതനാട്യം .

ആറിന് 12.45ന്‌നൃത്താര്‍ച്ചന, രാത്രി 10ന് കഥകളി.

ഏഴിന് 11.15ന് തിരുവാതിരകളി,വൈകിട്ട് 7.45ന് നൃത്താമൃതം,ഒന്‍പതിന് വിളക്ക്.

എട്ടിന്(പള്ളിവേട്ട) രാവിലെ ഏഴിന് നിറമാല ഉത്സവം,എട്ടിന് മൂന്നുഗജവീരമാാരുടെ അകമ്പടിയൊടെ ശ്രീബലി,   

അഞ്ചിന് താലപ്പൊലിഘോഷയാത്ര.രാത്രി ഏഴിന് സെപ്ഷ്യല്‍ പഞ്ചവാദ്യം കോങ്ങാട് മധുവും സംഘവും.10ന് പള്ളിനായാട്ട്.

ഒന്‍പതിന് (ആറാട്ട്) രാവിലെ ഏഴിന് ശ്രീബലി,ഒന്നിന് ആറാട്ട് സദ്യ,വൈകുന്നേരം 5.45ന് ആറാട്ട് എഴുന്നള്ളത്ത്,രാത്രി ഒന്‍പതിന് ആറാട്ട് എതിരേല്‍പ്പ്എന്നിവയാണ് പ്രധാനപരിപാടികള്‍. ഓണംതുരുത്ത് ദേവസ്വംചെയര്‍മാന്‍ മങ്ങാട്ടില്ലത്ത് പദ്മരാജ് വൈകുണ്ഠം,ഭക്തജനസംഘം ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ ഓണംതുരുത്ത്,രാജേഷ് ,ശരത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Follow us on :

More in Related News