Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരിത്താസ് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ കോൺക്ലേവ് 'കാർഡിയോകോൺ 2026' വിജയകരമായി സമാപിച്ചു.

30 Apr 2026 19:11 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കാരിത്താസ് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ കോൺക്ലേവ് 'കാർഡിയോകോൺ 2026' വിജയകരമായി സമാപിച്ചു.

കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ (ഓപ്പറേഷൻസ്) റവ. ഫാ. ജോയിസ് നന്ദികുന്നേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. ബോബി എൻ. എബ്രഹാം, കാർഡിയോളജി വിഭാഗം മേധാവി ഡോ. ജോണി ജോസഫ്, ഓർഗനൈസിംഗ് ചെയർപേഴ്സൺ ഡോ. ദീപക് ഡേവിഡ്സൺ, സെക്രട്ടറി ഡോ. ജോബി കെ. തോമസ്, ഡോ. വിഷ്ണു എസ് എന്നിവർ കോൺക്ലേവിന് നേതൃത്വം നൽകി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 140-ഓളം ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും കോൺക്ലേവിൽ പങ്കെടുത്തു.

വിവിധ സെഷനുകളിലായി ഡോ. ഗൗതം രാജൻ, ഡോ. വിഷ്ണു എസ്., ഡോ. ജക്കോ അനി ബാബു, ഡോ. ശ്രീനാഥ് ആർ., ഡോ. വി. എൽ. ജയപ്രകാശ്, ഡോ. റൈഹാനത്തുൽ മിസിരിയ, ഡോ. കപിൽ രാജേന്ദ്രൻ, ഡോ. ദീപക് ഡേവിഡ്സൺ, ഡോ. പി. ആർ. ഭീമ ശങ്കർ, ഡോ. ജോസഫ് സെബാസ്റ്റ്യൻ, ഡോ. ജെയിംസ് തോമസ്, ഡോ. തോമസ് ജോർജ്, ഡോ. സാജൻ അഹമ്മദ് എന്നിവർ സംസാരിച്ചു.



Follow us on :

More in Related News