Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് മഹാത്മാഗാന്ധി രക്തസാക്ഷിത്വ വാരാചരണത്തിനും ചരിത്ര പ്രദർശനത്തിനും തുടക്കമായി.

30 Jan 2026 21:43 IST

santhosh sharma.v

Share News :

വൈക്കം: കൊച്ചിൻ ബിനാലെ 2025-26ന്റെ ഭാഗമായി സംസ്ഥാന പുരാരേഖാ വകുപ്പ് മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് വൈക്കത്ത് വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. വൈക്കം സത്യഗ്രഹ സ്മാരക മ്യൂസിയം ഹാളിൽ പരിപാടിയുടെ ഭാഗമായി

സംഘടിപ്പിച്ച ചരിത്ര പ്രദർശനം സി.കെ. ആശ എം.എൽ.എ ഉദ്ഘാടനംചെയ്തു.

മഹാത്മാഗാന്ധിയുടെ വിവിധ കാലഘട്ടങ്ങളിലെ ചിത്രങ്ങളും ചരിത്രവും പ്രദർശനത്തിലൂടെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നുണ്ട്. ഫെബ്രുവരി ആറുവരെയാണ് പ്രദർശനം. അൻവർ അലിയുടെ 'ഗാന്ധി തൊടൽമാല' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരവും എക്സിബിഷന്റെ ഭാഗമായി നടന്നു.

വൈക്കം നഗരസഭാ അധ്യക്ഷൻ അബ്ദുൽ സലാം റാവുത്തർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പുരാരേഖാ വകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന എസ്. പാർവതി, വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം സൂപ്രണ്ട് എ. മഞ്ജു, മ്യൂസിയം സൗഹൃദ സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിയുടെ സമാപനസമ്മേളനം ഫെബ്രുവരി 6 ന് രാവിലെ 10.30ന് രജിസ്ട്രേഷൻ-പുരാവസ്തു-പുരാരേഖ-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.


  

Follow us on :

More in Related News