Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2026 19:34 IST
Share News :
വൈക്കം: കേരളാ ഹോട്ടൽ & റസ്‌റ്റോറൻ്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കത്ത് സുരക്ഷ പദ്ധതിയുടെ ഫണ്ട് വിതരണവും, വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിച്ച അംഗങ്ങളുടെ കുട്ടികളെ ആദരിക്കലും, കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും നടത്തി. വൈക്കം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് കെ. ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സുരക്ഷാപദ്ധതിയുടെ ഫണ്ട് കൈമാറ്റവും എം എൽ എ നിർവ്വഹിച്ചു. കെ എച്ച് ആർ എ കോട്ടയം ജില്ലാ പ്രസിഡൻ്റ് കെ. കെ. ഫിലിപ്പ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള പഠനോപകരണ വിതരണം കെ എച്ച് ആർ എ സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാൽ നിർവ്വഹിച്ചു. വൈക്കം നഗരസഭ ചെയർപേഴ്‌സൺ അബ്ദുൾ സലാം റാവുത്തർ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എം.ആർ.റസാക്ക് മുതിർന്ന നേതാക്കളെ ആദരിക്കലും നിർവ്വഹിച്ചു. എം എൽ എയായി തിരഞ്ഞെടുക്കപ്പെട്ട കെ.ബിനിമോന് ചടങ്ങിൽ സ്വീകരണം നൽകി. ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ്, സംസ്ഥാന സെക്രട്ടറി സി.കെ അനിൽ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ മുഹമ്മദ് ഷെരീഫ്, ബോബി തോമസ്, ജില്ലാ രക്ഷാധികാരി ആർ.സി.നായർ, സുരക്ഷാപദ്ധതി ചെയർമാൻ റ്റി.സി. അൻസാരി, ജില്ലാവർക്കിംഗ് പ്രസിഡൻ്റ് ബിജോയ് വി.ജോർജ്ജ്, വൈക്കം യൂണിറ്റ് പ്രസിഡൻ്റ് റ്റി.വി രാംകുമാർ, ട്രഷറർ കെ.പി ജിനീഷ്, സെക്രട്ടറി വി. സുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബാംഗങ്ങൾ ഉൾപ്പടെ നൂറ് കണക്കിന് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
Please select your location.