Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കോട്ടയം ഓഫീസിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.

21 Jun 2026 19:06 IST

santhosh sharma.v

Share News :

വൈക്കം: സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കോട്ടയം ഓഫീസ്, മാഞ്ഞൂർ ഗ്രാമ പഞ്ചായത്തിൻ്റെയും, മാഞ്ഞൂർ ഹോമിയോ ആയുഷ് വെൽനെസ് സെറ്ററിൻ്റേയും സഹകരണത്തോടെ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. ഖാദി ബോർഡ് അംഗനവാടിയിയിൽ നടന്ന ചടങ്ങ് മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനു ജോർജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലിസി ജോസഫ് അധ്യക്ഷത വഹിച്ചു. ഹോമിയോ മെഡിക്കൽ ഓഫീസർ മെറിൻ വർഗീസ് യോഗയും ജീവിതവും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. യോഗാ പരിശീലിക അനിതയുടെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം പഞ്ചായത്ത് അംഗങ്ങൾ അടക്കമുള്ളവർ യോഗാഭ്യാസംനടത്തി. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ലൂക്കോസ് മാർക്കിൽ,ടോമി കാർകുളം, ലിസി സാജൻ, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റൻ്റ് സരിൻലാൽ തുടങ്ങിയവർ പ്രസംഗിച്ചു.ചടങ്ങിൽ യോഗാ ക്വിസ് വിജയികൾക്കുള്ള ട്രോഫികളും വിതരണം ചെയ്തു.

Follow us on :

More in Related News