Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മൃഗാശുപത്രി കെട്ടിടത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനവും ക്ഷീരകര്‍ഷക സെമിനാറും നാളെ നടക്കും.

18 Feb 2026 21:31 IST

santhosh sharma.v

Share News :

വൈക്കം: ഒന്നാംഘട്ട നിർമ്മാണം പൂർത്തിയായ വൈക്കം മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനവും ക്ഷീരകര്‍ഷക സെമിനാറും നാളെ നടക്കും. വൈക്കം സത്യഗ്രഹ മെമ്മോറിയല്‍ ഹാളില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 ന് നടക്കുന്ന ചടങ്ങ്മൃഗസംരക്ഷണം-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിക്കും. പശുക്കളിലെ സാംക്രമിക രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും ശാസ്ത്രീയ തീറ്റക്രമവും എന്ന വിഷയത്തില്‍ രാവിലെ 10 മുതല്‍ വൈക്കം മൃഗാശുപത്രിയില്‍ വെച്ച് സെമിനാറും നടത്തും. വൈക്കം സഗരസഭാ ചെയർപേഴ്സൺ അബ്ദുല്‍ സലാം റാവുത്തര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സൗദാമിനി അഭിലാഷ്, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ ബി. രാജശേഖരന്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മാത്യു ഫിലിപ്പ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പി.കെ. മനോജുകുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ആര്‍. ഉഷ, മൃഗാശുപത്രി സീനിയര്‍ സര്‍ജന്‍ ഡോ. എസ്. സെങ്കോട്ടയ്യന്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭാംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


 

Follow us on :

More in Related News