Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുരക്ഷിത വ്യായാമവും ശാസ്ത്രീയ ഡയറ്റ് മാർഗ്ഗനിർദേശവും നൽകുന്ന ഫിറ്റ് ലൈഫ് ഫാമിലി ഫിറ്റ്നസ് ക്ലബ് തലയോലപ്പറമ്പിൽ പ്രവർത്തനം ആരംഭിച്ചു.

04 Jan 2026 17:15 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കൊച്ചു കുട്ടികൾ മുതൽ എല്ലാ പ്രായക്കാർക്കും സ്ത്രീ–പുരുഷ ഭേദമില്ലാതെ സുരക്ഷിത വ്യായാമവും ശാസ്ത്രീയ ഡയറ്റ് മാർഗ്ഗനിർദേശവും നൽകുന്ന ഫിറ്റ് ലൈഫ് ഫാമിലി ഫിറ്റ്നസ് ക്ലബ് തലയോലപ്പറമ്പിൽ പ്രവർത്തനം ആരംഭിച്ചു. തലയോലപ്പറമ്പ് പഞ്ചായത്ത് ബസ് സ്റ്റാൻ്റിന് സമീപം മാവുങ്കൽ ബിൽഡിംഗിൽ ആരംഭിച്ച സെൻ്ററിൻ്റെ ഉദ്ഘാടനം തലയോലപ്പറമ്പ് പോലീസ് സബ് ഇൻസ്പെക്ടർ പി.എസ് സുധീരൻ നിർവ്വഹിച്ചു. സംരംഭക ആര്യാ പ്രവീൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യം എല്ലാവർക്കും ഒരുപോലെ അവകാശമായ ഈ കാലഘട്ടത്തിൽ ആരോഗ്യം നിലനിർത്താൻ ആവശ്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി അനുസരിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക, ഇവർക്ക് വേണ്ട ഡയറ്റ് നൽകുക അതിൽ നിന്നും ഇവർക്ക് മെച്ചപ്പെട്ട ആരോഗ്യത്തോടൊപ്പം മരുന്നുകളിൽ നിന്നും മോചനം നൽകുക എന്നതാണ് ഇത് വഴി ലക്ഷ്യമിടുന്നത്. സ്ത്രീകൾക്ക് വനിത പരിശീലകരാണ് പരിശീലനം നൽകുന്നത്. ക്ലബിൽ എത്തി ഫിറ്റ്നസ് ഉറപ്പാക്കിയവർക്ക് തുടർന്ന് ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകൾ വഴിയും ഈ കേന്ദ്രത്തിൽ നിന്നും സേവനം ലഭ്യമാകും. വിശദ വിവരങ്ങൾക്ക് ഫോൺ - 96335883 03, 9481753745.


Follow us on :

More in Related News