Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Apr 2026 16:39 IST
Share News :
തലയോലപ്പറമ്പ്: വടയാർ കിഴക്കേക്കര 133-ാം നമ്പർ എസ് എൻ ഡി പി ശാഖയുടെ കീഴിലുള്ള അരുവിപ്പുറം കുടുംബ യൂണിറ്റിൻ്റെ 16-ാമത് വാർഷികവും കുടുംബ സംഗമവും നടത്തി.ചെത്തിക്കാട്ട് സി.റ്റി പീതാംബരൻ്റെ വസതിയിൽ നടന്ന കുടുംബ സംഗമം തലയോലപ്പറമ്പ് എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡൻ്റ് എം.എസ് സനൽകുമാർ അധ്യക്ഷത വഹിച്ചു. കുടുംബ യൂണിറ്റ് ചെയർമാൻ എം.ഡി സോമൻ, ശാഖാ സെക്രട്ടറി എൻ.ആർ മനോജ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അമ്പിളി മായാത്മജൻ, കെ.ആർ ചക്രപാണി, ഇ.പി ദിലീപ് കുമാർ, ഷീബാ അജയൻ, ഷീനാ ജയേഷ്, മിനി ജയ്മോൻ തുടങ്ങിയവർ പ്രസംഗിച്ചു. ബിന്ദു സജീവ് കോട്ടയം പ്രഭാഷണം നടത്തി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു.
Follow us on :
Tags:
More in Related News
Please select your location.