Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Dec 2025 22:54 IST
Share News :
വൈക്കം: ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷൻമാരുടെയും ഉപാധ്യക്ഷൻമാരുടെയും തെരഞ്ഞെടുപ്പ് നാളെ (ഡിസംബർ 27 ശനി) നടക്കും. ഗ്രാമപഞ്ചായത്തുകളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് നടപടികൾക്ക് വരണാധികാരികൾ നേതൃത്വം നൽകും.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30നും വൈസ് പ്രസിഡ്ന്റ് തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30നുമാണ് നടക്കുക. പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട അംഗമാണ് വൈസ് പ്രസിഡൻ്റിന് സത്യവാചകം ച്ചൊല്ലിക്കൊടുക്കുക. യുഡിഎഫും കോൺഗ്രസും മൃഗീയ ഭൂരിപക്ഷത്തിൽ വിജയിച്ച തലയോലപ്പറമ്പിൽ 9-ാം വാർഡിൽ നിന്നും വിജയിച്ച മുൻ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസ് വി.ജേക്കബ് പ്രസിഡന്റ് ആകും. അവസാന ഒരു വർഷക്കാലം 17-ാം വാർഡിൽ നിന്നും വിജയിച്ച എം.അനിൽകുമാറിന് പ്രസിഡൻ്റ് സ്ഥാനം ലഭിക്കും. ആദ്യ ഒരു വർഷം14-ാം വാർഡിൽ നിന്നുള്ള കോൺഗ്രസ് അംഗം അനിതാ സുഭാഷും തുടർന്നുള്ള 3 വർഷത്തിൽ പകുതി വീതം കോൺഗ്രസ്സിലെ നിർമ്മല മാർട്ടിനും കേരള കോൺഗ്രസിലെ സലില ബാബുരാജും വൈസ് പ്രസിഡൻ്റുമാരാകും. ചെമ്പ് പഞ്ചായത്തിൽ കോൺഗ്രസിലെ കെ.ജെ സണ്ണിക്കാണ് ആദ്യ രണ്ട് വർഷം പ്രസിഡൻ്റ് സ്ഥാനം തുടർന്ന് മൂന്ന് വർഷങ്ങളിൽ കോൺഗ്രസ്സിലെ തന്നെ എസ്.ജയപ്രകാശും, റെജിമെച്ചേരിയും പ്രസിഡൻ്റ് സ്ഥാനം പങ്കിടും. മുസ്ലിം ലീഗിലെ ദേവി കൃഷ്ണക്കാണ് ആദ്യ രണ്ട് വർഷം വൈസ് പ്രസിഡൻ്റ് സ്ഥാനം.തുടർന്നുള്ള 3 വർഷം കോൺഗ്രസ് സ്ഥാനം ഏറ്റെടുക്കും. മറവൻതുരുത്തിൽ സീറ്റ് നില തുല്യം വന്നെങ്കിലും പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം എസ് സി വനിതാ സംവരണമായതിനാൽ ഈ സീറ്റുകളിൽ വിജയിച്ച എൽഡിഎഫിനാണ് പ്രസിഡൻ്റ് സ്ഥാനം ലഭിക്കുക. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഞെറുക്കിടും. സ്വതന്ത്രർ നിർണ്ണായകമാകുന്ന വെള്ളൂരിൽ സി പി എമ്മിലെ സാജിതാ യൂസഫ് ആദ്യ മൂന്ന് വർഷം പ്രസിഡൻ്റാകും. തുടർന്ന് സി പി ഐ ക്കാണ് പ്രസിഡൻ്റ് സ്ഥാനം ലഭിക്കുക. വൈസ് പ്രസിഡൻ്റ് സ്ഥാനം അഞ്ച് വർഷവും പത്താം വാർഡിൽ നിന്നും വിജയിച്ച സ്വതന്ത്രൻ അനീഷ് ചന്ദ്രന് ലഭിക്കും.എൽ ഡി എഫിന് ബഹുഭൂരിപക്ഷമുള്ള ഉദയനാപുരത്ത് സി പി ഐ യിലെ കെ.ജി രാജുവും, ടി.വി പുരത്ത് സി പി ഐ യിലെ എസ് ബിജുവും, പഞ്ചായത്ത് പ്രസിഡൻ്റ് വനിതാ സംവരണമുള്ള
വെച്ചൂരിലും തലയാഴത്തും സി പി എമ്മിൻ്റെ പ്രതിനിധിയും ആദ്യ രണ്ട് വർഷം അധ്യക്ഷന്മാരാകും. കല്ലറയിൽ കോൺഗ്രസിലെ മിനി അഗസ്റ്റിൻ ആദ്യ ഊഴം പ്രസിഡൻ്റാകും. പിന്നീടുള്ള വർഷങ്ങളിൽ കോൺഗ്രസിലെ അമ്പിളി ബിനീഷും കേരള കോൺഗ്രസ് അംഗവും പങ്കിടും. വൈസ് പ്രസിഡൻ്റ് സ്ഥാനം ആദ്യം രണ്ട് വർഷം കേരള കോൺഗ്രസ്സിനാണ്.തുടർന്ന് മൂന്ന് വർഷം കോൺഗ്രസ്സിനും ലഭിക്കും.
Follow us on :
Tags:
More in Related News
Please select your location.