Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2026 20:34 IST
Share News :
തലയോലപ്പറമ്പ് : ഇടവട്ടം ലക്ഷ്യ സ്വയം സഹായ സംഘത്തിൻ്റെ രണ്ടാമത് വാർഷികാഘോഷവും വ്യവസായ പദ്ധതി ഉദ്ഘാടനവും മുൻ മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. പുരുഷ സ്വയം സഹായ സംഘം മാർക്കറ്റിൽ നിന്ന് നേരിട്ടെടുത്ത് സംസ്കരിച്ച് തയ്യാറാക്കുന്ന വിഷമയമില്ലാത്ത കറിപ്പൊടികളുടെ വ്യവസായ പാർക്കിൻ്റെ സ്വിച്ച് ഓൺ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ശശികുമാർ
നിർവഹിച്ചു. സംഘം പ്രസിഡൻ്റ് എ.ആർ. റെജിമോൻ അധ്യക്ഷത വഹിച്ചു.
ആദ്യ വിൽപന സംഘാംഗവും വ്യവസായിയുമായ വി.കെ.മുരളീധരൻ നിർവഹിച്ചു. സംഘാംഗം കടമ്പാലമിറ്റം ജി.ജയഗോപാൽ, എസ്. അരുൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി. തങ്കരാജ്, ബ്ലോക്ക് പഞ്ചായത്തംഗം പി.വി.ഹരിക്കുട്ടൻ, പഞ്ചായത്തംഗം പി.കെ. മല്ലിക ,സംഘം സെക്രട്ടറി എം.ജി. ശ്രീകാന്ത്, ആർ.രതീഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.