Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജന്മനാടായ വൈക്കത്ത് വെച്ചൂര്‍ പശുക്കളുടെ സംരക്ഷണത്തിനായി കേന്ദ്രം പ്രവർത്തനം ആരംഭിച്ചു.

30 Sep 2025 18:52 IST

santhosh sharma.v

Share News :

വൈക്കം: ലോകത്തിലെ ഏറ്റവും ചെറിയ പശുവര്‍ഗമെന്നു പേരുകേട്ട വെച്ചൂര്‍ പശുക്കളുടെ സംരക്ഷണ കേന്ദ്രം വൈക്കത്ത് ആരംഭിച്ചു. കേന്ദ്ര മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനായി തുടങ്ങിയ പദ്ധതി ജനങ്ങൾക്ക് പ്രയോജനപ്പെടുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനായി കേരളത്തിലെ ഒരു വെറ്റിനറി സർവകലാശയിലെ ഡോക്ടർ ശോശാമ്മ ഐപ്പ് ജീവിതം തന്നെ മാറ്റിവയ്ക്കുകയും അവർക്ക് പത്മശ്രീ നല്കി ആദരിച്ചതായും ജോർജ് കുര്യൻ ഓർമ്മിപ്പിച്ചു. നാടൻ പശുക്കളുടെ പ്രത്യേകിച്ച് വെച്ചൂർ പശുക്കളുടെ സംരക്ഷണ കാര്യത്തിൽ കേന്ദ്ര ഗവൺമെന്റ് താല്പര്യമെടുക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പാലു ഉൽപ്പാദന രാജ്യമായി ഇൻഡ്യ മാറിയിക്കുന്നതായും ഇതിന് അഭിനന്ദിക്കേണ്ടത് ഭാരതത്തിലെ സ്ത്രികളെയും കുടുംബത്തേയുമാണെന്നും, ഒരു പശുവിനെ കൊണ്ട് കുട്ടികളുടെ പഠനം നടത്തി കുടുംബ പുലർത്തിയവർ നിരവധിയാണെന്നും അദ്ദേഹം പറഞ്ഞു. വെച്ചൂർ പശുവിന്റെ വളർത്താൽ ഏറ്റവും കൂടുതൽ ലാഭംഉണ്ടാക്കുവാൻ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആം റോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. വൈക്കം നഗരസഭ ചെയർ പേഴ്സൺ പ്രീതാ രാജേഷ്, വൈസ് ചെയർമാൻ പി.റ്റി സുഭാഷ്, വെറ്റിനറി ആന്റ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.കെ.എസ്. അനിൽ, കേരള ലൈവ് സ്റ്റോക്ക് ഡവലപ്പ്മെന്റ് ബോർഡ് മാനേജിംഗ് ഡയറക്ടർ ഡോ.ആർ.രാജീവ്, ആംറോ ഡയറീസ്

സി . ഇ.ഒ. സീന മുരളീധരൻ , ചീഫ് കൺസട്ടന്റ് ഡോ. ജയദേവൻ നമ്പൂതിരി, ഡയറക്ടർ കെ.കെ.ലീലാമ്മ, മാനേജർ അജിത് ഭാസ്കരൻ നായർ ,എക് സിക്യൂട്ടിവ് ഡയറക്ടർ വീണാ മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. വെച്ചൂർ പശുക്കളെ സംരക്ഷിച്ചിരിക്കുന്ന ഫാമും മന്ത്രി സന്ദർശിച്ചു. ഏഴു വര്‍ഷമായി ആറാട്ടുകുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ആംറോ ഡയറീസ് എന്ന ഗിർ പശു ഫാമിന്റെ പുതിയ സംരഭമായാണ് വെച്ചൂര്‍ പശു സംരക്ഷണ കേന്ദ്രം ആരംഭിച്ചത്. ഇവയുടെ സംരക്ഷണം, പ്രജനനം, ഉല്‍പന്നങ്ങളുടെ വിതരണം, ഗവേഷണം തുടങ്ങിയവയെല്ലാം ഈ കേന്ദ്രത്തില്‍ നടക്കും. ഇതിനാവശ്യമായ സുസജ്ജമായ ലബോറട്ടറി സൗകര്യങ്ങളും ഫാമിലുണ്ട്. കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നവസംരംഭകര്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും മാനേജ്‌മെന്റ് പരിശീലനങ്ങളും നല്‍കുന്നതിനായി ആംറോ സെന്റര്‍ ഓഫ് എക്‌സലന്‍സ് എന്ന സ്ഥാപനത്തിനും ഇതോടൊപ്പം തുടക്കം കുറിച്ചു. ആറോ ഡയറീസിന്റെ 450 ഓളം ഗിർ പശുക്കളുള്ള അഗ്രി ടൂറിസം ഫാം വൈക്കത്തും ഇലഞ്ഞിയിലുമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇവിടെ നിന്നും എ2 പാല്‍, നെയ്യ്, ബട്ടർ, യോഗര്‍ട്ട്, പനീർ തുടങ്ങിയവ വിപണിയില്‍ ലഭ്യമാണ്.

Follow us on :

More in Related News