Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് 17 കൊടിയേറും.

15 Feb 2026 23:23 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് 17 കൊടിയേറും.തിരുവുത്സത്തിന് മുന്നോടിയായി ഞായറാഴ്ച വൈകിട്ട്

തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും നടന്ന കുലവാഴ പുറപ്പാട് ഭക്തി സാന്ദ്രമായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ചടങ്ങിൽ നൂറ് കണക്കിന് ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.ദേവസ്വം പ്രസിഡൻ്റ് കണ്ണൻ കൂരാപ്പള്ളിൽ, വൈസ് പ്രസിഡൻ്റ് അജയകുമാർ പാലശ്ശേരിൽ, സെക്രട്ടറി ഷിനോജ് കരിമാംന്താറ്റ്, മഹിളാസമാജം ഭാരവാഹികളായ ലീലാ രമണൻ, ബിന്ദു സന്തോഷ്, രതി ബാബു, ദേവസ്വം, മഹിളാസമാജം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

17 ന് വൈകിട്ട് മൂന്നിന് കൊടിക്കൂറ, കൊടിക്കയർ സമർപ്പണം നടക്കും. വൈകിട്ട് 6.30ന് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി കുമരകം എം .എൻ ഗോപാലൻ തന്ത്രി, ക്ഷേത്രം മേൽശാന്തി ഹരീഷ് ഹരിഹരൻ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറും. തുടർന്ന് നാടൻപാട്ട്, രാത്രി 9.30 ന് കൊടിക്കീഴിൽ വിളക്ക് എന്നിവ നടക്കും. 18-ന് ഉച്ചയ്ക്ക് 12.30ന് പ്രസാദ ഊട്ട്, വൈകിട്ട് 5.30 താലപ്പൊലി വരവ്.

6.30ന് ദീപാരാധന, ഏഴിന് കൈകൊട്ടിക്കളി, 8 ന് നൃത്തസന്ധ്യ

19-ന് വൈകിട്ട് ഏഴിന് ഗാനമേള 9.30 ന് വിളക്ക്. 20-ന് വൈകിട്ട് 5. 30ന് കുംഭകുടം വരവ്, 7 ന് നൃത്തസന്ധ്യ,7.30 ന് സംഗീതാർച്ചന, ഒമ്പതിന് നൃത്തനൃത്യങ്ങൾ. 21-ന് രാവിലെ

11 ന് ഉത്സവബലി, വൈകിട്ട് 6.30ന് ദീപാരാധന,ദേശതാലപ്പൊലി.

7.15ന് ക്ലാസിക്കൽ ഡാൻസ്, 8 ന് നൃത്തസന്ധ്യ. 22-ന് രാവിലെ 8. 45 ന് പൊങ്കാല, 11.30ന് പൊങ്കാല നിവേദ്യം, പൊങ്കാല സദ്യ.

വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, ദീപാരാധാനയ്ക്ക് ശേഷം ഗുരുദേവൻ ക്ഷേത്രത്തിൽ എത്തിയതിൻ്റെ നൂറാം വാർഷിക ആഘോഷത്തിൻ്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നിർവ്വഹിക്കും. തുടർന്ന് ഗാനമേള, വലിയ വിളക്ക്. 23-ന്  രാവിലെ 9 ന് പൂരമിടി. ഉച്ചയ്ക്ക് 12.30ന് ആറാട്ടു സദ്യ, വൈകിട്ട് 4ന് പാലാം കടവിലേക്ക് ആറാട്ടുപുറപ്പാട്, 6 ന് ആറാട്ട്. 9 ന് ആറാട്ടെതിരേൽപ്പ്,

മേജർസെറ്റ് പഞ്ചവാദ്യം, രാത്രി 10 ന് വലിയ കാണിക്ക, കൊടിയിറക്ക് എന്നിവയാണ് പ്രധാന ചടങ്ങുകൾ. 

Follow us on :

More in Related News