Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി; പൊങ്കാല മഹോത്സവം 22 ന് .

17 Feb 2026 22:06 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. വൈകിട്ട് മൂന്നിന് കൊടിക്കൂറ, കൊടിക്കയർ സമർപ്പണം എന്നിവ നടന്നു.ചൊവ്വാഴ്ച വൈകിട്ട് 6.30ന് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി കുമരകം എം. എൻ ഗോപാലൻ തന്ത്രി തൃക്കൊടിയേറ്റിന് മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി ഹരീഷ് ഹരിഹരൻ സഹ കാർമ്മികനായി. ദേവസ്വം പ്രസിഡൻ്റ് കണ്ണൻ കൂരാപ്പള്ളിൽ, വൈസ് പ്രസിഡൻ്റ് അജയകുമാർ പാലശ്ശേരിൽ, സെക്രട്ടറി ഷിനോജ് കരിമാംന്താറ്റ്, ട്രഷറർ രജിമോൻ എരിത്തിക്കുഴി,മഹിളാസമാജം പ്രസിഡൻ്റ് ലീലാ രമണൻ, വൈസ് പ്രസിഡൻ്റ് ബിന്ദു സന്തോഷ്, സെക്രട്ടറി രതി ബാബു, ഭവാനി മണി, ദേവസ്വം, മഹിളാസമാജം ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.നൂറ് കണക്കിന് ഭക്തജനങ്ങൾ ഭക്തിനിർഭരമായ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് നാടൻപാട്ട്, കൊടിക്കീഴിൽ വിളക്ക് എന്നിവ നടന്നു.18 ന് ഉച്ചയ്ക്ക് 12.30ന് പ്രസാദ ഊട്ട്, വൈകിട്ട് 5.30 കോലത്താർ, മാക്കോകുഴി തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നും താലപ്പൊലി വരവ്. 6.30ന് ദീപാരാധന, ഏഴിന് കൈകൊട്ടിക്കളി, 8 ന് നൃത്തസന്ധ്യ

19-ന് വൈകിട്ട് 6ന് മണക്കുന്നംഭാഗത്ത് നിന്നും താലപ്പൊലി. ഏഴിന് ഗാനമേള 9.30 ന് വിളക്ക്. 20-ന് വൈകിട്ട് 5. 30ന് കുറുന്തറ സുവർണ്ണ നഗറിൽ നിന്നും കുംഭകുടം വരവ്, 7 ന് നൃത്ത സസ്യ, 8 ന് സംഗീതാർച്ചന. 

21-ന് രാവിലെ 11 ന് ഉത്സവബലി, വൈകിട്ട് 6.30ന് ദീപാരാധന, കോരിക്കൽ നിന്നും ദേശതാലപ്പൊലി. 7.15ന് സെമി ക്ലാസിക്കൽ ഡാൻസ്, 8 ന് നൃത്തസന്ധ്യ. 22-ന് രാവിലെ 8. 45 ന് പൊങ്കാല, ക്ഷേത്രം തന്ത്രി കുമരകം എം .എൻ ഗോപാലൻ തന്ത്രികൾ ഭണ്ഡാര അടുപ്പിൽ അഗ്നി പകരും. 11.30ന് പൊങ്കാല നിവേദ്യം, തുടർന്ന് പൊങ്കാല സദ്യ. വൈകിട്ട് 5ന് കാഴ്ചശ്രീബലി, ദീപാരാധാനയ്ക്ക് ശേഷം ഗുരുദേവൻ ക്ഷേത്രത്തിൽ എത്തിയതിൻ്റെ നൂറാം വാർഷിക ആഘോഷത്തിൻ്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നിർവ്വഹിക്കും. തുടർന്ന് ഗാനമേള, വലിയ വിളക്ക്.ആറാട്ട് ദിനമായ 23-ന് രാവിലെ 9 ന് പൂരമിടി. ഉച്ചയ്ക്ക് 12.30ന് ആറാട്ടു സദ്യ, വൈകിട്ട് 4ന് പാലാം കടവിലേക്ക് ആറാട്ടുപുറപ്പാട്, 6 ന് ആറാട്ട്. 9 ന് ആറാട്ടെതിരേൽപ്പ്, വേളൂർ വട്ടം മുരളിയുടെ പ്രാമാണിത്വത്തിൽ 35ൽപ്പരം വിദ്യകലാകാരന്മാരുടെ മേജർസെറ്റ് പഞ്ചവാദ്യം, രാത്രി 10 ന് വലിയ കാണിക്ക, കൊടിയിറക്ക് എന്നിവ നടക്കും.





Follow us on :

More in Related News