Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിൽ വായ്പാ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആശ്വാസ് 2026 ആഗസ്റ്റ് 4 മുതൽ നടക്കും.

25 Jul 2026 10:56 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: സഹകരണ സംഘം

വായ്പാ തിരിച്ചടവ് മുടങ്ങിയവർക്ക് ഒരു കൈത്താങ്ങ് ആശ്വാസ് 2026 ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി തലയോലപ്പറമ്പ് ഫാർമേഴ് സർവ്വീസ് സഹകരണ ബാങ്കിൽ സ്പെഷ്യൽ വായ്പ അദാലത്ത് നടത്തുന്നു.

തലയോലപ്പറമ്പ് മെയിൻ ബ്രാഞ്ചിൽ ആഗസ്റ് 4, 10 തീയതികളിലും പൊതി ബ്രാഞ്ചിൽ ആഗസ്റ്റ് 5 -ാം തീയതിയും മിടായിക്കുന്നം ബ്രാഞ്ചിൽ ആഗസ്റ്റ് 6 -ാം തീയതിയുമാണ് അദാലത്ത് നടത്തുന്നത്.

കുടിശ്ശികയായ വായ്പകൾക്ക് 10% മുതൽ 50% വരെ ഇളവ് അനുവദിക്കും. സഹകാരികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് പ്രസിഡൻ്റ് എം.ജെ ജോർജ്ജ് നാവംകുളങ്ങരയിൽ, മാനേജിംഗ് ഡയറക്ടർ ഇൻ ചാർജ്ജ് എ.അമ്പിളി എന്നിവർ അറിയിച്ചു.

Follow us on :

More in Related News