Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിൽ തിരുനാളിന് വ്യാഴാഴ്ച (ജനുവരി 22ന് ) കൊടിയേറും.

20 Jan 2026 21:10 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : നിത്യസഹായ മാതാവിന്റെ തീർത്ഥാടനകേന്ദ്രമായ തലയോലപ്പറമ്പ് സെന്റ്ജോർജ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാളിന് വ്യാഴാഴ്ച (ജനുവരി 22ന് )കൊടിയേറും. രാവിലെ 5.30നും,6.30നും വിശുദ്ധ കുർബാന, വൈകിട്ട് 5ന് പ്രസുദേന്തി വാഴ്ച വൈകിട്ട് 5.15ന് തിരുനാൾ കൊടിയേറ്റിന് ഇടവക വികാരി റവ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ കാർമികത്വം വഹിക്കും. കൊടിയേറ്റിനു ശേഷം വി.കുർബാന, പ്രസംഗം നൊവേന, ലദീഞ്ഞു റവ. ഫാ. ടോണി മാളിയേക്കൽ കാർമികത്വം വഹിക്കും. തുടർന്ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന നാടകം. ആരാധനാ ദിനമായ 23ന്

രാവിലെ5.30ന് വിശുദ്ധ കുർബാന,6.30ന് ആഘോഷമായ വിശുദ്ധ കുർബാന റവ. ഫാ.ജിബിൻ കദളിക്കാട്ട് കാർമികത്വം വഹിക്കും. വൈകിട്ട് 4ന് പൊതു ആരാധന 5ന് ദിവ്യ കാരുണ്യ പ്രദക്ഷിണം, ദിവ്യ കാരുണ്യ സന്ദേശം. റവ. ഡോ മാർട്ടിൻ കല്ലുങ്കൽ കാർമികത്വം വഹിക്കും. വിശുദ്ധ ഗീവർഗീസിന്റെ തിരുസ്വരൂപഘോഷ യാത്ര ടൗൺ കപ്പേളയിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷ ൻസിന്റെ ഗാനമേള. വേസ്പര ദിനമായ

24ന് രാവിലെ5.30ന് വിശുദ്ധ കുർബാന റവ. ഫാ. ആൽജോ കളപ്പുരയ്ക്കൽ കാർമികത്വംവഹിക്കും.6.30ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞു റവ. ഡോ. ബെന്നി ജോൺ മാരാം പറമ്പിൽ കാർമികത്വം വഹിക്കും. 7.30 ന് രൂപം എഴുന്നെള്ളിച്ചുവയ്ക്കും. തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നെള്ളിക്കൽ.9ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞു കാർമികൻ റവ.ഡോ.ജോഷി വാസുപുരത്തുകാരൻ വൈകിട്ട് 4.30 ന് 2027ലെ തിരുനാൾ ഏൽപ്പിക്കൽ 5ന് ആഘോഷമായ തിരുനാൾ കുർബാന വേസ്പര റവ. ഫാ.മിഥുൻ പണിക്കവേലിയിൽ കാർമികത്വം വഹിക്കും. പ്രസംഗം റവ. ഫാ.ഡിറ്റോ കൂള തുടർന്ന് ആഘോഷമായ പട്ടണപ്രദക്ഷിണം. പരിശുദ്ധ കുർബാനയുടെ ആശിർവാദം, വാദ്യമേ ളങ്ങളുടെ സ്റ്റേജ് ഷോ. തിരുനാൾ ദിനമായ 25ന് രാവിലെ 5.30ന് വിശുദ്ധ കുർബാന കാർമികൻ അസിസ്റ്റന്റ് വികാരി റവ. ഫാ. ആൽജോ കളപ്പുരയ്ക്കൽ 7ന് വിശുദ്ധ കുർബാന ഇടവക വികാരി റവ. ഫാ. ബെന്നി ജോൺ മാരാംപറമ്പിൽ കാർമികത്വം വഹിക്കും. 8.30ന് വിശുദ്ധ കുർബാന കാർമികൻ റവ. ഫാ.ജോൺ പോൾ പുലിക്കോട്ടിൽ, ഉച്ച കഴിഞ്ഞ് 3.30ന് വിശുദ്ധ കുർബാന കാർമികൻ റവ. ഫാ. സിബിൻ മാടശേരി വൈകിട്ട് 5ന് ആഘോഷമായ തിരുനാൾ കുർബാന റവ. ഫാ. എബിൻചിറയ്ക്കൽ കാർമികത്വം വഹിക്കും.തിരുനാൾ സന്ദേശം റവ. ഫാ.ജിനോ ഭരണി കുളങ്ങര തുടർന്ന് രാജകീയ പട്ടണ പ്രദക്ഷിണം.പരിശുദ്ധ കുർബാനയുടെ ആശിർവാദം.ആകാശ വിസ്മയം.

തിരുനാൾ സമാപന ദിവസമായ 26ന് മരിച്ചവരുടെ ഓർമ്മദിനം രാവിലെ 6.15ന് മരിച്ചവർക്ക് വേണ്ടിയുള്ള റാസ കുർബാന റവ. ഫാ സിബി പുത്തൻപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും. റവ. ഫാ. ജോർജ് മേനാച്ചേരി,റവ. ഡോ.ബെന്നി ജോൺ മാരാം പറമ്പിൽ, റവ. ഫാ. ആൽജോ കളപ്പു രയ്ക്കൽ എന്നിവർ സഹകാർമികരായിരിക്കും. തുടർന്ന് സിമിത്തേരി സന്ദർശനം.കൊടിയിറക്കം. തിരു സ്വരൂപങ്ങൾ തിരികെ എഴുന്നള്ളിക്കൽ., ദേശീയ പതാക ഉയർത്തൽ. തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക വികാരി റവ. ഡോ. ബെന്നി ജോൺ മാരാം പറമ്പിൽ,അസിസ്റ്റന്റ് വികാരി റവ. ഫാ.ആൽജോ കളപ്പുരയ്ക്കൽ, ജനറൽ കൺവീനർ ജോസ് പുത്തൻപുര, ട്രസ്‌റ്റിമാരായ റിൻസൺ പന്നിക്കോട്ടിൽ, തങ്കച്ചൻ കളമ്പുകാട്,ജോയിന്റ് കൺവീനർമാരായ ജെറിൻ പാറയിൽ, ബേബി പുത്തൻപറമ്പിൽ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ജോബിപോൾ അരയത്തേൽ,കേന്ദ്ര സമിതി വൈസ് ചെയർമാൻ ഇമ്മാനുവേൽ അരയത്തേൽ എന്നിവർ അറിയിച്ചു.

Follow us on :

More in Related News