Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാധ്യമം സീനിയർ റിപ്പോർട്ടർ ഷീബ ഷൺമുഖൻ്റെ ഭർതൃപിതാവ് ആർ. രാമചന്ദ്രൻപിള്ള അന്തരിച്ചു

16 Apr 2026 20:24 IST

CN Remya

Share News :

കോട്ടയം: മാധ്യമം കോട്ടയം സീനിയർ റിപ്പോർട്ടർ ഷീബ ഷൺമുഖൻ്റെ ഭർതൃപിതാവും കരുനാഗപ്പള്ളി തൊടിയൂരിലെ ആദ്യകാല സിപിഎം നേതാവുമായ വേങ്ങറ സത്യാലയത്തിൽ ആർ. രാമചന്ദ്രൻപിള്ള (84) അന്തരിച്ചു. വേങ്ങറ 352-ാം നമ്പർ എൻ എസ് എസ് കരയോഗം മുൻ സെക്രട്ടറിയാണ്. മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി വിട്ടു നൽകി. 

പരേതയായ പങ്കജാക്ഷി അമ്മയാണ് ഭാര്യ. മക്കൾ: ലെനിൻ ചന്ദ്രൻ (ചീഫ് റിപ്പോർട്ടർ, മലയാള മനോരമ, കണ്ണൂർ), ലീന ചന്ദ്രൻ.

Follow us on :

More in Related News