Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Feb 2026 19:37 IST
Share News :
കടുത്തുരുത്തി: സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ നേതൃത്വത്തിൽ മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഓഫ് ഹോർട്ടികൾച്ചർ (എം.ഐ.ഡി.എച്ച്) പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ജില്ലയിലെ ഏറ്റവും വലിയ പോളിഹൗസിലെ കാർഷിക വിളകളുടെ വിളവെടുപ്പ് ചൊവ്വാഴ്ച(ഫെബ്രുവരി 17) രാവിലെ 9.30ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പസാദ് ഉദ്ഘാടനം ചെയ്യും.
ഏറ്റുമാനൂർ-പാലാ റോഡിലെ മങ്കര കലുങ്കിന് സമീപം നടക്കുന്ന ചടങ്ങിൽ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.
കാർഷിക രംഗത്ത് നവീന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി ഉൽപ്പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഏറ്റുമാനൂർ കൃഷിഭവന്റെ സഹായത്തോടെയാണ് റൂട്ട്സ് ആൻഡ് ഗ്രീൻസ് ഓർഗാനിക് ഫാം പോളിഹൗസ് പദ്ധതി നടപ്പാക്കിയത്.
കർഷകനായ ആർ. പത്മകുമാറും സുഹൃത്തുക്കളും ചേർന്ന് നടത്തിയ കൃഷിക്ക് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ 9.6 ലക്ഷം രൂപ സബ്സിഡിയായി അനുവദിച്ചു. 1920 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പോളിഹൗസിൽ നാലായിരം ഗ്രോബാഗുകളിലായി സാലഡ് കുക്കുമ്പർ കൃഷിയാണ് നടത്തിയത്.
ചടങ്ങിൽ ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷൻ ടോമി കുരുവിള, ഉപാധ്യക്ഷ പുഷ്പ വിജയകുമാർ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിബിൻ ബാബു, നഗരസഭാംഗം മേരിക്കുട്ടി ജോസഫ്, ജില്ലാ ഹോർട്ടികൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ലെൻസി തോമസ്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി. ജോ ജോസ്, ഏറ്റുമാനൂർ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി. ജ്യോതി, ഏറ്റുമാനൂർ കൃഷി ഓഫീസർ ജോസ്ന കുര്യൻ, ആത്മ പ്രോജക്ട് ഡയറക്ടർ മിനി ജോർജ് തുടങ്ങിയവർ പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.