Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലാ നഗരസഭ; മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം.

13 Dec 2025 09:14 IST

santhosh sharma.v

Share News :

കോട്ടയം: പാലാ നഗരസഭയിലെ ഒന്നും രണ്ടും വാർഡുകളിൽ മത്സരിച്ച കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളും മുൻ ചെയർമാൻമാരുമായ തുരുത്തൻ ദമ്പതികൾക്ക് വീണ്ടും വിജയം.

ഭർത്താവ് ഷാജു തുരുത്തൻ രണ്ടാം വാർഡ് മുണ്ടുപാലത്തു നിന്നും ഭാര്യ ബെറ്റി ഒന്നാം വാർഡ് പരമലകുന്നിൽ നിന്നുമാണ് വിജയിച്ചത്.

ഇരു വാർഡിലും 3 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. ബെറ്റി രണ്ടു തവണയും ഷാജു ഒരു തവണയും നഗരസഭയിൽ ചെയർപേഴ്സൺ പദവി അലങ്കരിച്ചിരുന്നു.

Follow us on :

More in Related News