Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ പുഴ സംരക്ഷണ പ്രതിജ്ഞ എടുത്ത് സ്കൂൾ വിദ്യാർഥികൾ.

28 Jul 2026 20:26 IST

santhosh sharma.v

Share News :

വൈക്കം: ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് അക്കരപ്പാടം ഗവൺമെൻ്റ് യു.പി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ മൂവാറ്റുപുഴ ആറ് സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് പുഴ സംരക്ഷണ പ്ലക്കാർഡുകൾ പിടിച്ചു കൊണ്ട് കുട്ടികൾ സംരക്ഷണ റാലിയും നടത്തി. സ്കൂൾ പ്രഥമ അധ്യാപകൻ ഇ. ആർ.നടേശൻ, കോഡിനേറ്റർ കെ.എസ് പ്രസീന ശങ്കർ, എം. ജി അനുഷ, കെ.എ അമ്പിളി, അഞ്ജു, സെൽന എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News