Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2026 19:59 IST
Share News :
കടുത്തുരുത്തി : നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട എഴുമാന്തുരുത്ത് പ്രദേശത്ത് 14 ദിവസമായികുടിവെള്ളമെത്തുന്നില്ല എന്ന് കാരണത്താൽ കടുത്തുരുത്തി പഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ പി ഡി ബാബുവിന്റെ നേതൃത്വത്തിൽ കടുത്തുരുത്തി വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. വിളിച്ചാൽ ഫോൺ എടുക്കുകയില്ല എന്നും ഫോൺ എടുത്താൽ എല്ലാ ഉദ്യോഗസ്ഥരും കമ്മറ്റിയിൽ ആണ് എന്നാണ് മറുപടി എന്നുംകമ്മറ്റി മാത്രം മതിയോ കുടിവെള്ളവും വേണ്ടേ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഗ്രാമ വികസന സമിതി അംഗം വി എസ് അനിൽ, പ്രസാദ്, കെ ശ്രീനിവാസൻ, എം ഡി ജോൺ, പിജി തങ്കച്ചൻ, ജയരാമൻ, രാജേഷ് എംപി ബിജു മാളിയേക്കൽ തുടങ്ങിയവർ സമരത്തിൽപങ്കെടുത്തു. ഇന്ന് വൈകുന്നേരത്തനകം വെള്ളം കിട്ടിയില്ല എങ്കിൽ തിങ്കളാഴ്ച ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് പ്രതിഷേധക്കാർ പറയുന്നു
Follow us on :
Tags:
More in Related News
Please select your location.