Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ജീവൻ രക്ഷാ മരുന്നുകൾ വലിയ വില കിഴിവിൽ ലഭ്യമാക്കാൻ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം തുടങ്ങി.

23 Dec 2025 18:37 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്തെ സാധാരണക്കാരയ ജനങ്ങൾക്ക് വലിയ വില കിഴിവിൽ ജീവൻ രക്ഷാ മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി വൈക്കം താലൂക്ക് അർബൻ ഫെൽഫയർ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നീതി മെഡിക്കൽ സ്റ്റോർ ആരംഭിച്ചു. വൈക്കം പ്രൈവറ്റ് ബസ്സ് സ്റ്റാൻ്റിന് സമീപം ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ സംഘം പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ ബോർഡംഗം എം.എൻ ദിവാകരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ബോർഡംഗങ്ങളായ എം.വി. മനോജ്, ഇ.എം നാസർ, സുബൈർ പുളിന്തുരുത്തി, പി.എസ്. ബാബു, റ്റി.പി. എബ്രഹാം, സബിതാ സലിം, ശ്രീദേവി അനിരുദ്ധൻ, കുഞ്ഞുമോൾ ബാബു സഹകരണ വകുപ്പ് വൈക്കം യൂണീറ്റ് ഇൻസ്പെക്ടർ ജി.മായ, സൂപ്രണ്ട് സജിൽ കുര്യാക്കോസ്, സംഘം സെക്രട്ടറി എം.കെ. സോജൻ , കിസ് കോ ലാബ് ഇൻചാർജ്ജ് പ്രജിത് കെ.എം, തുടങ്ങിയവർ പങ്കെടുത്തു. ജനങ്ങൾക്ക് വലിയ വില കിഴിവിൽ ഗവ. ആശുപത്രി പരിസരത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിനു പുറമേയാണ് അശുപത്രിക്ക് പുറത്ത് ബസ്റ്റാൻ്റിന് സമീപം പുതിയ നീതി മെഡിക്കൽ സ്റ്റോർ ആരംഭിച്ചിരിക്കുന്നത്. വൈക്കം താലൂക്ക് അർബൻ ഫെൽഫയർ സംഘത്തിൻ്റെ മറ്റ് സ്ഥാപനങ്ങളായ വൈക്കം കിസ് കോ ലാബ്, വൈക്കം നീതി ഒപ്റ്റിക്കൽസ് തുടങ്ങിയവ മികച്ച ഗുണനിലവാരത്തോടെ കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് സേവനങ്ങൾ നൽകി പ്രവർത്തിച്ചു വരുന്നു.


Follow us on :

More in Related News