Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Sep 2026 23:06 IST
Share News :
കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മികച്ച തെറാപ്പിയും പരിശീലനവും വിദ്യാഭ്യാസ പിന്തുണയും ഉറപ്പാക്കി അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി കൊയിലാണ്ടിയിലെ നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ (NIARC)യിൽ പുതിയ അക്കാദമിക് ബ്ലോക്ക് യാഥാർഥ്യമാകുന്നു. അദീബ്-ഷഫീന ഫൗണ്ടേഷൻ നിർമിച്ചുനൽകുന്ന അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം സെപ്റ്റംബർ 17ന് നടക്കും.
ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദും സംരംഭകയും റിസ് ആർട്ട് ഗാലറി സ്ഥാപകയുമായ ഷഫീന യൂസുഫ് അലിയും ചേർന്നാണ് അക്കാദമിക് ബ്ലോക്ക് നിർമിച്ചുനൽകുന്നത്.
രാവിലെ 11.30ന് കൊയിലാണ്ടി പെരുവട്ടൂരിലെ നെസ്റ്റ് ക്യാമ്പസിൽ നടക്കുന്ന ചടങ്ങ് ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്യും. അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം അദീബ് അഹമ്മദും ഷഫീന യൂസുഫ് അലിയും ചേർന്ന് നിർവഹിക്കും. NIARC ചെയർമാൻ അബ്ദുല്ല കരുവഞ്ചേരി അധ്യക്ഷത വഹിക്കും. NIARC ജനറൽ സെക്രട്ടറി ടി.കെ. മുഹമ്മദ് യൂനുസ് സ്വാഗതം പറയും.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആവശ്യമായ ദന്തപരിചരണം കൂടുതൽ സമഗ്രമാക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ ദന്തൽ യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടി നിർവഹിക്കും.
അഡ്വ. പ്രവീൺ കുമാർ എം.എൽ.എ., കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ, കെആർഎസ് എം.ഡി. എം.കെ. സിറാജ്, പാരിസൺ ഗ്രൂപ്പ് ഡയറക്ടർ എൻ.കെ. ഖാലിദ്, എംഐസിസി ഡയറക്ടർ പി.പി. അബ്ദുൽ റഷീദ്, വ്യവസായ പ്രമുഖൻ മുജീബുറഹ്‌മാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.