Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2026 17:45 IST
Share News :
വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിലെഎൻജിഒ അസ്സോസിയേഷൻ വൈക്കം ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണവും ആശുപത്രിയിലേക്ക് വീൽചെയർ സമർപ്പണവും നടത്തി. കെ. ബിനി മോൻ എം എൽ എ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ പ്രവർത്തകരും സംഘടനാ പ്രവർത്തകരും ആതുര സേവന രംഗത്ത് പ്രവർത്തിക്കേണ്ടതിൻ്റെ പ്രാധാന്യം സ്വന്തം ജീവിതത്തിലൂടെ കാണിച്ചു കൊടുത്ത മനുഷ്യസ്നേഹിയായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് കെ.ബിനിമോൻ എം എൽ എ പറഞ്ഞു. മൂന്നാം ചരമവാർഷിക ദിനത്തിൽ എൻജിഒ അസ്സോസിയേഷൻ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കായി നാല് വീൽചെയറുകളാണ് സമർപ്പിച്ചത്. ബ്രാഞ്ച് പ്രസിഡൻ്റ് സജിനി ടി മാത്യൂ അധ്യക്ഷത വഹിച്ചു. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം എം എൽ എ വീൽചെയർ ആശുപത്രി സൂപ്രണ്ട് ഡോ. ട്വിങ്കിൾ പ്രഭാകറിന് കൈമാറി. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സോണി സണ്ണി, എൻജിഒ അസ്സോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം റോജൻ മാത്യൂ, ബിനോയ് വി. ആർ, റഷീദ കെ. എം , സുനില , മഞ്ജു .ജി , റംലത്ത്, സുനിൽ രാജ്, ടി. കെ അജയൻ, ഷെറി, ശ്രീലത പണിക്കർ, സുരേഷ് കെ. വി, സ്മിത, ഹരികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.