Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഠത്തിപറമ്പിൽ പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ . നടപടി സ്വീകരിക്കണം:സന്തോഷ് കുഴിവേലിൽ ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം.

10 Oct 2025 11:44 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:മഠത്തിപറമ്പിൽ പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ . നടപടി സ്വീകരിക്കണം:സന്തോഷ് കുഴിവേലിൽ ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം. ത്തീഴൂർ. മഠത്തിപറമ്പ് ജംങ്ങ്ഷനിൽ കെ.എസ്.ഇ.ബിയുടെ പുതിയ ഇലവൺ ലൈൻ വലിച്ചത് തെങ്ങിനോട് ചേർന്നാണ്. ഇത് അപകടമുണ്ടാക്കും. ഇത് എത്രയും വേഗം ലൈൻ മാറ്റി വലിക്കുകയോ,അല്ലെങ്കിൽ തെങ്ങ് വെട്ടിമാറ്റുകയോ ചെയ്യണമെന്ന് ബി.ജെ.പി. കോട്ടയം ജില്ലാ കമ്മറ്റി മെമ്പർ സന്തോഷ് കുഴിവേലിൽ കെ എസ് ഇ ബി അധികാരികളോട് ആവശ്യപെട്ടു. തെങ്ങിന്റെ ഓലമടലുകൾ ലൈനിനോട് മുട്ടിയ നിലയിലാണ്. കടുത്തുരുത്തി സഹകരണ ബാങ്ക് പാഴുത്തുരുത്ത് ശാഖയുടെയും , മഠത്തിപറമ്പ് ഓട്ടോ റിക്ഷാ സ്റ്റാന്റിനും സമീപമാണ് അപകടാവസ്ഥയിലുള്ള ഇലവൺ കെ.വിലൈൻ. തെങ്ങിന്റെ ഓല മടലകളും, തേങ്ങയും ഇല വൺ ലൈനിലാണ് വീഴാൻ സാധ്യതയുണ്ട്. ഇത് വൻ അപകടമുണ്ടാക്കും.

Follow us on :

More in Related News