Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തെ വിവിധ ക്ഷേത്രങ്ങളിൽ നവരാത്രി വിദ്യാരംഭത്തോടെ ആഘോഷിച്ചു.

02 Oct 2025 21:06 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്തെ വിവിധ ക്ഷേത്രങ്ങളിൽ നവരാത്രി വിദ്യാരംഭത്തോടെ ആഘോഷിച്ചു.

നൂറ് കണക്കിന് കുരുന്നുകൾ വിവിധ ക്ഷേത്രങ്ങളിൽ വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ചു. ഉദയനാപുരം ചാത്തൻ കുടി ദേവി ക്ഷേത്രത്തിലെ നവരാത്രി ഉൽസവം ശ്രീ നാരായണ പുരം ക്ഷേത്രത്തിൽ നടന്ന ആറാട്ടോടെ സമാപിച്ചു. തന്ത്രിമാരായ മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി, ഗോവിന്ദൻ നമ്പൂതിരി , ചെറിയ കൃഷ്ണൻ നമ്പൂതിരി എന്നിവർ ആറാട്ട് ചടങ്ങിന് കാർമ്മികരായി.വിജയ ദശമിയിൽ നടന്ന വിദ്യാരംഭത്തിന് മേൽശാന്തി സുധിഷ് വാസുദേവൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ആറാട്ടെഴുന്നള്ളിപ്പ് , ആറാട്ട് വരവ് പാണ്ടിമേളം, വലിയ കാണിക്ക, ആറാട്ട് സദ്യ എന്നിവയും നടന്നു. വല്ലകം അരി കുളങ്ങര സ്വയം ഭൂ ദൂർഗ്ഗ ക്ഷേത്രത്തിൽ മനോഹർ ജി.പൈ, വൈക്കം മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തി ജയചന്ദ്രൻ പോറ്റി, ബ്രഹ്മമംഗലം മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തി സുഭീഷ് ഉല്ലല, പുതിയ കാവ് ക്ഷേത്രത്തിൽ അദ്ധ്യപകരായ ചന്ദ്രശേഖരൻ നായർ , ജ്യോതിലക്ഷ്മി, ഗോപാലകൃഷ്ണൻ നായർ എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് നൽകി. നവരാത്രിയുടെ ഭാഗമായി വൈക്കം സമൂഹത്തിൽ സുവാസിനി പൂജയും, മുരിയംകുളങ്ങരയിലുള്ള ഗൗഢ സാരസ്വത ബ്രാഹ്മണ സമാജത്തിൽ കുമാരി പൂജനവും നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഏക സ്വയംഭൂ സരസ്വതി ദേവി ക്ഷേത്രമായ ടി.വി. പുരംസ്വയംഭൂ സരസ്വതി ദേവി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ദേവി ദർശനത്തിനും കുട്ടികൾക്ക് വിദ്യാരംഭത്തിനും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. മേൽശാന്തി ഷിജു പവിത്രൻ കുട്ടികൾക്ക് നാവിൽ ആദ്യാക്ഷരം പകർന്നു നൽകി. നവരാത്രി മണ്ഡപത്തിൽ സംഗീതാച്ചനയും നടന്നു.

Follow us on :

More in Related News