Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jul 2026 21:35 IST
Share News :
കടുത്തുരുത്തി : സംസ്ഥാന സർക്കാർന്റെ കീഴിലുളള കേരളാ റബർ ലിമിറ്റഡിന്റെ റബർവ്യവസായ പാർക്കിന്റെ കീഴിൽ മിനി റബർ പാർക്ക് മുൻ ഭരണ സമതിയുടെ അഴിമതി മൂലം വർഷങ്ങളായി പൂട്ടി കിടക്കുന്ന പാലകര പി എൽ സി ഫാക്ടറിയുടെ പത്ത് ഏക്കർ സ്ഥലത്ത് ആരംഭിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് പി. എൽ സി സമര സമതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് മുൻ സർക്കാരിന് പി.എൽ.സി. സമര സമതി നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. എന്നാൽ യാതൊരുവിധ നടപടികളും സ്വീകരിച്ചില്ല.ഇപ്പോൾ ഈ സ്ഥലം കാട് കയറി നശിച്ചു കിടക്കുകയാണ്. പി.എൽ സി യിൽ റബർ പാൽ കൊടുത്തിട്ട് പണം തിരിച്ച് കിട്ടാത്തവരുടേയും, നിക്ഷേപകരുടേയും, തൊഴിലാളികളുടേയും കൂട്ടായ്മയായ പി.എൽ.സി. സമര സമതിയോഗത്തിൽ സമര സമതി ചെയർമാൻ സന്തോഷ് കുഴിവേലി അദ്ധ്യക്ഷത വഹിച്ചു. അനിൽ കാട്ടാത്തു വാലയിൽ , ജോജോ വഞ്ചിപുരയ്ക്കൽ, മാത്തച്ചൻ നീരാളക്കോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.