Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വികസ് ദിനാഘോഷങ്ങളുടെ ഭാഗമായി ശുചീകരണ പ്രവർത്തനം നടത്തി മാന്നാർ ക്യാപ്റ്റൻസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് പ്രവർത്തകർ.

20 Sep 2025 18:18 IST

santhosh sharma.v

Share News :

വൈക്കം: വികസ് ദിനാഘോഷങ്ങളുടെ ഭാഗമായി ശുചീകരണ പ്രവർത്തനം നടത്തി ക്യാപ്റ്റൻസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് പ്രവർത്തകർ. മേര യുവ ഭാരത് കോട്ടയം, മാന്നാർ ക്യാപ്റ്റൻസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് വികസ് ദിനാഘോഷങ്ങളുടെ ഭാഗമായി മാന്നാർ ഈരെപാലവും പരിസരവും ശുചീകരിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല ആഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. ക്യാപ്റ്റൻസ് സെക്രട്ടറി അതുൽ ഗിരിജൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി മേൽബിൻ മാത്യൂ മുഖ്യ പ്രഭാഷണം നടത്തി. ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ നോബി മുണ്ടക്കൻ നിർവ്വഹിച്ചു. ക്ലബ്‌ എക്സിക്യൂട്ടീവ് അംഗം ബി. വിനീത്, അംഗങ്ങളായ ലൂവിസ് സെബാസ്റ്റ്യൻ, സിദ്ധാർഥ് ഹരി, അഹൽ ജോർജ്, അരവിന്ദ് അനിൽകുമാർ, മിഥുൻ ബാബു, വിഷ്ണു പ്രഹ്ലാദ് , കുടുംബശ്രീ അംഗങ്ങൾ, മാന്നാർ നിവാസികൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. “യുവാക്കളെ ശക്തിപ്പെടുത്തി രാജ്യത്തെ ശക്തിപ്പെടുത്തുക” എന്ന മൈ ഭാരത് ദർശനം ഗ്രാമത്തിൽ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായിട്ട് ക്ലബ് സേവന പ്രവർത്തനവുമായി മുന്നോട്ട് വന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.


 

Follow us on :

More in Related News