Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2025 22:31 IST
Share News :
തലയോലപ്പറമ്പ്: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ തലയോലപ്പറമ്പ് മണ്ഡലം സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി. കോട്ടയം ജില്ല സെക്രട്ടറി പി.ജെ.ആൻ്റണി സമ്മേളനം ഉദ്ഘാടനം ചെയ്‌തു. കേരളത്തിലെ സർവീസ് പെൻഷൻകാരുടെയും, കുടുംബ പെൻഷൻകാരുടെയും അവകാശങ്ങൾ നിഷേധിക്കുകയും തടഞ്ഞുവയ്ക്കുകയും കുടിശിഖ നൽകാതിരിന്നും ഇടതു സർക്കാർ വഞ്ചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തലയോലപ്പറമ്പ് കെ.ആർ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ എസ് എസ് പി എ മണ്ഡലം പ്രസിഡന്റ് എൻ.ഹരികുമാർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻ്റ് പി.കെ.മണിലാൽ, സംസ്‌ഥാന കമ്മറ്റി അംഗങ്ങളായ ഗിരിജ നായർ, പി.വി.സുരേന്ദ്രൻ, എം.കെ. ശ്രീരാമചന്ദ്രൻ, കെ.കെ. രാജു, ലീല അക്കരപ്പാടം, തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ.ഷിബു, മണ്ഡലം പ്രസിഡന്റ് കെ.ഡി.ദേവരാജൻ, കെ എസ് എസ് പി എ മണ്ഡലം സെക്രട്ടറി ഡി. ശശീന്ദ്രൻ, ഭാരവാഹികളായ എം.ഡി.സോമൻ, കെ.ഇ.ജമാൽ, ഗീത ബാബു തുടങ്ങിയവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി എൻ. ഹരികുമാർ (പ്രസിഡന്റ്), സി. എസ് ഷാജി കുമാർ (വൈസ് പ്രസിഡന്റ്),ഡി. ശശീന്ദ്രൻ
(സെക്രട്ടറി), വി. പി ഫ്രാൻസിസ്
(ജോയിന്റ് സെക്രട്ടറി), കെ. ഇ അസീസ്
(ട്രഷറർ), എന്നിവരെയും കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.