Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.പി.എം.എസ്. യൂണിയൻ വാർഷിക സമ്മേളനം 18-ന്

16 Feb 2026 19:10 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കെ.പി.എം.എസ്. ഏറ്റുമാനൂർ യൂണിയൻ വാർഷിക സമ്മേളനം ഫെബ്രുവരി 18 -ന്  .ടി..എസ് .രജികുമാർ നഗറിൽ(ഏറ്റുമാനൂർ ഹിന്ദുമത പാഠശാല ഹാൾ )നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 10- ന് പതാക ഉയർത്തലിനെ തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡൻറ് കെ . പി .ബിനീഷ് മോൻ അധ്യക്ഷത വഹിക്കും.യൂണിയൻ സെക്രട്ടറി കെ. ആർ. വിനോദ് കുമാർ പ്രവർത്തന റിപ്പോർട്ടും,ഖജാൻജി പി. വി .സുകുമാരൻ വരവ് -ചെലവ് കണക്കും അവതരിപ്പിക്കും.

സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി അഖിൽ കെ. ദാമോദരൻ,ഇ. കെ. ദാമോദരൻ തുടങ്ങിയവർ പങ്കെടുക്കും.ഉച്ചഭക്ഷണത്തിനുശേഷം പൊതു ചർച്ച,നാലിന് പ്രമേയ അവതരണം. 4.30 -ന്ഭരണസമിതി തിരഞ്ഞെടുപ്പ് നടക്കും.സംസ്ഥാന കമ്മിറ്റി അംഗം ലതിക സജീവ് വരണാധികാരി ആയിരിക്കും.സംഘടനയുടെ 55-ാം മത് സംസ്ഥാന സമ്മേളനം മാർച്ച് 15 മുതൽ 17 വരെ എറണാകുളത്ത്

നടക്കും.കെ.പി.എം.എസ് .സംസ്ഥാന കമ്മിറ്റി അംഗം സി. കെ. തങ്കപ്പൻ,യൂണിയൻ സെക്രട്ടറി

വിനോദ് കുമാർ കെ. കെ ,യൂണിയൻ ഖജാൻജി പി. വി .സുകുമാരൻ ,അസിസ്റ്റൻറ് സെക്രട്ടറി സുധീഷ് ടി. ഗോപിനാഥ്, യൂണിയൻ കമ്മിറ്റി അംഗം പ്രഭു രാജു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News