Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2026 18:53 IST
Share News :
കടുത്തുരുത്തി :കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കടുത്തുരുത്തി ഏരിയ സമ്മേളനം ഏരിയ പ്രസിഡന്റ് രാജേഷ് മൂലയിലിന്റ അധ്യക്ഷതയിൽ ചേർന്നു. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ബിജു വർക്കി സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിച്ചു, കേന്ദ്ര ഗവണ്മെന്റിന്റെ ചെറുകിട വ്യാപാരികളോടുള്ള അവഗണനയും, വൻകിട കോർപ്പ റേറ്റുകൾക്ക് വേണ്ടി നിലകൊള്ളുന്ന നയവുo, ഓൺ ലൈൻ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുകയും,ജി. എസ്. ടി. യിലെ അപാകതകൾ പരിഹരിക്കാത്തതും കടുത്ത അവഗണന ആണെന്ന് അദ്ദേഹം പറഞ്ഞു.സ്വാഗത സംഘം കൺവീനർ കെ. കെ. ബാബു സ്വാഗതം പറഞ്ഞു. മുഖ്യപ്രഭാഷണം ജില്ല പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേലും, സംഘടന റിപ്പോർട്ട് ജില്ല സെക്രട്ടറി ജോജി ജോസഫും, പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി ബേബിച്ചൻ തൈയ്യിലും അവതരിപ്പിച്ചു. സമ്മേളനത്തിന് ആശംസകൾ നേർന്ന് ഏരിയ രക്ഷധികാരി കെ. ജയകൃഷ്ണൻ, സി. പി. എം. ജില്ല സെക്രട്ടറിയേറ്റ് അംഗം പി. വി. സുനിൽ, സ്വാഗതസംഘം ചെയർമാൻ എം. ഐ. ശശിധരൻ,സമിതി സംസ്ഥാന കമ്മിറ്റി അംഗം അന്നമ്മ രാജു, ജില്ല ജോയിന്റ് സെക്രട്ടറി എൻ. കെ. രാജൻ, ജില്ല കമ്മിറ്റി അംഗങ്ങൾ ആയ ടോമി മ്യാലിൽ, സജീവ് കെ. ജി, ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ സി. വി. കുര്യയാക്കോസ്, സാജൻ മാത്യു,പ്രകാശ് കെ. ജി,രാജൻ ടി. എം,തുടങ്ങിയവർ പ്രസംഗിച്ചു.യോഗത്തിൽ മുതിർന്ന വ്യാപാരികളെ ആദരിച്ചു. 2026-2029 വർഷത്തേക്കുള്ള ഭാരവാഹികൾ പ്രസിഡന്റ് രാജേഷ് മൂലയിൽ, സെക്രട്ടറി ബേബിച്ചൻ തൈയ്യിൽ, ട്രഷറര്‍ പ്രകാശ് കെ. ജി, യും 25 അംഗ കമ്മിറ്റിയും തിരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.