Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2026 07:13 IST
Share News :
കടുത്തുരുത്തി:ചരിത്രബോധമില്ലാതെ എൻ എസ് എസ് പ്രസ്ഥാനത്തെയും നേതൃത്വത്തെയും അപകീർത്തിപ്പെടുത്തുവാനുള്ള ഏതൊരു നീക്കവും പ്രബുദ്ധമായ കേരള ജനത ഒറ്റക്കെട്ടായി നേരിടുമെന്ന് എൻ എസ് എസ് വൈക്കം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് പറഞ്ഞു.
പാമ്പാടി കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ മന്നം ബാലസമാജം കുട്ടികളോട് കാണിച്ച മനുഷ്യാവകാശ ലംഘനവും തൊടുപുഴയിൽ യൂത്ത് ലീഗു പ്രവർത്തകർ നടത്തിയ പ്രകോപന മുദ്രാവാക്യങ്ങളും എൻ എസ് എസ് പ്രസ്ഥാനത്തിൻ്റെ മഹത്വം തിരിച്ചറിയാത്തത് മൂലമാണെന്നും, ഇത് പ്രബുദ്ധമായ കേരള സമൂഹം തികഞ്ഞ അവജ്ഞയോടെ പുച്ഛിച്ച് തള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കപിക്കാട് 687-ാം നമ്പർ എൻ എസ് എസ് കരയോഗത്തിൻ്റെ നവതി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി ജി എം നായർ.
കരയോഗം പ്രസിഡൻ്റ് എം എൻ രാജേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡൻ്റ് പി വേണുഗോപാൽ, സെക്രട്ടറി അഖിൽ ആർ നായർ, എൻ മധു, ശ്രീകലാ ദിലീപ്, ശ്രീനിവാസ് കൊയ്ത്താനം, കലാമണ്ഡലം ശശീന്ദ്രൻ,
എസ് മുരുകേശ്, വി എസ് പത്മകുമാർ, സി എൻ ഓമന, ടി എൻ ജയചന്ദ്രൻ, കെ ജി ജയകുമാർ, ശ്രീലത ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.