Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2026 20:53 IST
Share News :
വൈക്കം: നീറ്റ് പരീക്ഷ അട്ടിമറിച്ച കേന്ദ്ര സർക്കാരിനെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥിപ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരം നടത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ കൈയ്യേറ്റം ചെയ്തിൽ പ്രതിഷേധിച്ച് വൈക്കത്ത് വിവിധ മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിക്ഷേധ സമ്മേളനവും നടത്തി.തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗൺ ചുറ്റി പ്രതിക്ഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിക്ഷേധ സമ്മേളനം തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് എം .കെ ഷിബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.ഡി. ദേവരാജൻ അധ്യക്ഷത വഹിച്ചു. വിജയമ്മ ബാബു, ശശിധരൻ വാളവേലി, എം അനിൽകുമാർ, കെ.കെ ഷാജി, എം.ജെ ജോർജ്ജ്, പി.വി സുരേന്ദ്രൻ, സന്തോഷ് ശർമ്മ, , വി.ജെ ബാബു, കുമാരി കരുണാകരൻ, പി.കെ ജയപ്രകാശ്, പ്രമോദ് സുഗുണൻ, സീതു ശശിധരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ
ജോൺ തറപ്പേൽ, അനിത സുഭാഷ്, നിഷ വി.നായർ, നിർമ്മല മാർട്ടിൻ,ശില്പസാജു, ഫെബിന, മിനി ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.
വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ നടന്ന പ്രതിക്ഷേധ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ഡി ഉണ്ണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സോണി സണ്ണി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ മോഹൻ ഡി ബാബു, അബ്ദുൾസലാം റാവുത്തർ, പി. ടി സുഭാഷ്, സൗദാമിനി അഭിലാഷ്, എം ടി അനിൽകുമാർ,പ്രീത രാജേഷ്, വർഗീസ് പുത്തൻചിറ, ബിജു നമ്പിതാനം, മോഹനൻ ചായപള്ളി, എ. ഷാനവാസ്, മുനിസിപ്പൽ കൗൺസിലർ മാരായ ബി. രാജശേഖരൻ, രേണുക രതീഷ്, ഗീത പുരുഷൻ, പി. ഡി പ്രസാദ്, അംബിക രാജേന്ദ്രൻ, കെ. എൻ മാധുരി, പി. കെ വിജിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.
വെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രധാനമന്ത്രിയുടെ കോലം കത്തിക്കലും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.സി ജോഷി അധ്യക്ഷതയിൽ നടന്ന പ്രതിക്ഷേധ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി. പി സിബിച്ചൻ ഉദ്ഘാടനം ചെയ്തു. എം. ആർ ഷാജി, കുര്യാക്കോസ് തോട്ടത്തിൽ, കെ. പി ജോസ്, ജയേഷ് മാമ്പള്ളി, ജോജി ജോർജ്, അനു റാവുജി, റോയി വടകര, ഫെലിക്സ് , അക്ബർ പാരയിൽ, സി.ജി ബിനു , വിജയൻ നായർ, രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബ്രഹ്മമംഗലത്ത് നടത്തിയ പ്രതിക്ഷേധ സമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് കെ.ജെ സണ്ണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് എസ്. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ എസ്.ശ്യാംകുമാർ, രാഗിണി ഗോപി, ലയാ ചന്ദ്രൻ, രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.