Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹരിത വിദ്യാലയം റിയാലിറ്റി ഷോ ഫ്ലോർ ഷൂട്ടിംഗ്; അക്കരപ്പാടം ഗവ: യുപി സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും യാത്രയയപ്പ് നൽകി.

08 Jan 2026 20:45 IST

santhosh sharma.v

Share News :

വൈക്കം: പൊതു വിദ്യാലയങ്ങളിലെ മികച്ച സ്കൂളുകൾ പങ്കെടുക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഫ്ലോർ ഷൂട്ടിന് വേണ്ടി തിരുവനന്തപുരത്തേക്ക്പോകുന്ന  അക്കരപ്പാടം ഗവൺമെൻ്റ് യുപി സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും ഉദയനാപുരം ഗ്രാമപഞ്ചായത്ത് യാത്രയയപ്പ് നൽകി. 

പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി രാജു യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കവിത സുമേഷ് ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ, മുൻ പഞ്ചായത്ത് അംഗം ടി. പ്രസാദ്, വികസന സമിതി അംഗം പി. എൻ ദാസൻ ,വികസന സമിതി ആക്ടിംഗ്ചെയർമാൻ എ.പി നന്ദകുമാർ, എം.പി.ടി.എ പ്രസിഡൻ്റ് നീരജ വിപിൻ, സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ നടേശൻ, അധ്യാപിക പ്രസീന ശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.

ഹരിത വിദ്യാലയം റിയാലിറ്റി ഷോ നാലാം എഡിഷനിൽ പങ്കെടുക്കുന്ന കോട്ടയം ജില്ലയിലെ ഏക പ്രൈമറി വിദ്യാലയമാണ് അക്കരപ്പാടം ഗവൺമെൻ്റ് യുപി സ്കൂൾ. തനത് അക്കാദമിക പ്രവർത്തനങ്ങൾ നടത്തി നാടിൻ്റെ തന്നെ അഭിമാനമായി തീർന്ന സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും ആശംസകൾ നല്കുന്നതിന് ചേർന്ന യോഗത്തിൽ പിടിഎ ഭാരവാഹികളും രക്ഷകർത്താക്കളും പ്രദേശവാസികളും അടക്കം നിരവധി പേർ പങ്കെടുത്തു.  

Follow us on :

More in Related News