Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jun 2026 17:18 IST
Share News :
കടുത്തുരുത്തി: ഏറ്റുമാനൂർ അർച്ചന വിമൻസ് സെൻററിന്റെ ആഭിമുഖ്യത്തിൽ ജിവിഎച്ച്എസ്എസ് കടുത്തുരുത്തിയിൽ വച്ച് യോഗാ ദിനം ആചരിച്ചു. അർച്ചന വിമൻസ് സെന്റർ അംഗങ്ങളും കടുത്തുരുത്തി സ്കൂളിലെ കുട്ടികളും ചേർന്നാണ് യോഗ ഡെമോൺസ്ട്രേഷൻ അവതരിപ്പിച്ചത്.അർച്ചന വിമൻസ് സെൻറർ പ്രോജക്ട് മാനേജർ പോൾസൺ കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ആൻ മരിയ ജോർജ് നിർവഹിച്ചു.ഹെഡ്മിസ്ട്രസ്
ഡോ. യു ഷംല മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായ , രമ്യ അജിത്ത്, ജിൻസി എലിസബത്ത് പിടിഎ പ്രസിഡൻറ് എൻ സുരേഷ് കുമാർ,യോഗ ട്രെയിനർ ജിനി എബ്രഹാം,കോർഡിനേറ്റർ റ്റീനു ഫ്രാൻസിസ്,
സുമ ബാബു,സന്ധ്യ, ശ്രീകല സോമശേഖരൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.