Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുത്തൻപീടിക റെയിൽവെ അണ്ടർ ബ്രിഡ്ജ് അപ്രോച്ച് റോഡിന്റെ ഭൂമി അക്വിസിഷന് സർക്കാർ അനുമതി നൽകണം ; തുടിശ്ശേരി കാർത്തികേയൻ

02 Jan 2025 19:04 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിലെ പുത്തൻപീടിക റെയിൽവെ അണ്ടർ ബ്രിഡ്ജ് അപ്രോച്ച് റോഡിന്റെ ഭൂമി അക്വിസിഷന് സർക്കാർ അനുമതിക്ക് നഗരസഭ കൗൺസിൽ നൽകിയ അപേക്ഷക്ക് എത്രയും പെട്ടെന്ന് തീരമാനമെടുക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിന് വേണ്ട നിർദ്ദേശം നൽകുവാനും 

നഗരസഭകൾ തനത് ഫണ്ട് ഉപയോഗിച്ച് 

ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ അനുമതി വാങ്ങണം എന്ന തദ്ദേശസ്വയംഭരണവകുപ്പിലെ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർക്ക് പരപ്പനങ്ങാടി നഗരസഭ കൗൺസിലറും, സി പി ഐ എം തിരൂരങ്ങാടി ഏരിയ സെൻ്റർ അംഗവുമായ തുടിശ്ശേരി കാർത്തികേയൻ നിവേദനം നൽകി.

Follow us on :

More in Related News