Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശബരിമലയിലെ സ്വർണക്കൊള്ള; ഹിന്ദു ഐക്യവേദി വൈക്കം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ദേവസ്വം അസി. കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി.

22 Oct 2025 19:21 IST

santhosh sharma.v

Share News :

വൈക്കം: ശബരിമലയിലെ സ്വർണക്കൊള്ള സി.ബി.ഐ. അന്വേഷിക്കുക, ദേവസ്വം ബോർഡ് പിരിച്ചുവിടുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് ഹിന്ദു ഐക്യവേദി വൈക്കം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ദേവസ്വം അസി. കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ.എസ്. ബിജു മാർച്ച് ഉദ്ഘാടനം ചെയ്തു. നിരീശ്വരവാദികളായ ഉദ്യോഗസ്ഥരെ ദേവസ്വം ബോർഡിൽ തിരുകി കയറ്റി ദേവസ്വം സ്വത്ത് കൊള്ളയടിക്കാനുള്ള ആസൂത്രിത പദ്ധതിക്കാണ് എൽഡിഎഫ് സർക്കാർ നേതൃത്വം കൊടുത്തതെന്നും

ക്ഷേത്രങ്ങളുട കോടികൾ വില വരുന്നതിരുവാഭരണങ്ങളും, അമൂല്യ വസ്തുക്കളും, വിഗ്രഹങ്ങളും അടക്കം കൊള്ളയടിക്കപ്പെടുകയാണെന്നും ഇ.എസ്. ബിജു അഭിപ്രായപ്പെട്ടു. വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഭക്തജനങ്ങൾ സമർപ്പിച്ച സ്വർണാഭരണങ്ങളിൽ 255 ഗ്രാം സ്വർണ്ണമാണ് അടിച്ച് മാറ്റിയതെന്ന് ഓഡിറ്റിങ്ങിൽ കണ്ടെത്തിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. താലൂക്ക് പ്രസിഡൻ്റ് എസ്. അപ്പു അദ്ധ്യക്ഷത വഹിച്ചു. പി.ജി. ബിജു കുമാർ, എം.കെ. മഹേഷ്, ബിന്ദു മോഹൻ, വി.എൻ.സോമൻ, കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News