Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടി.വിയും കണ്ട് പാട്ടും കേട്ട് വൈക്കത്തുനിന്ന് ഗുരുവായൂരിലേക്ക് കെ.എസ്. ആർ.ടി.സി ബസിൽ ഇനി യാത്ര ചെയ്യാം.

18 Feb 2026 14:56 IST

santhosh sharma.v

Share News :

വൈക്കം: ഗതാഗതവകുപ്പ് 

വൈക്കത്തിന് അനുവദിച്ച പുതിയ സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് നാളെ മുതൽ സർവീസ് ആരംഭിക്കും. വൈക്കത്ത് നിന്ന് ഗുരുവായൂരിലേക്ക് പുതിയ സൂപ്പർഫാസ്റ്റ് പ്രീമിയം ബസും കൊല്ലത്തേക്ക് പുതിയ ഷെഡ്യൂളും വൈക്കത്ത് നിന്ന് നാളെ തുടങ്ങും. വൈക്കം - ഗുരുവായൂർ സർവീസ് രാവിലെ 5.15 നാണ് പുറപ്പെടുന്നത്. നിലവിലുള്ള സർവീസിലാണ് പുതിയ പ്രീമിയം ബസ് അനുവദിച്ചത്. ടി.വി, ഓഡിയൊ സിസ്റ്റം ഉൾപ്പടെ പ്രീമിയം ബസിലുണ്ട്. കൊല്ലത്തേക്ക് തുടങ്ങിയ പുതിയ ഷെഡ്യൂൾ രാവിലെ 5 ന് വൈക്കത്ത് നിന്ന് പുറപ്പെടും. തുടർന്ന് ആലപ്പുഴയിലെത്തി കൊല്ലത്തേക്കും അവിടെനിന്ന് വൈറ്റിലയിലെത്തി വൈയ്ക്കത്തേക്കും എത്തും വിധമാണ് പുതിയ ഷെഡ്യൂൾ. ബസ് സർവീസുകൾ വൈക്കം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ നടന്ന ചടങ്ങിൽ സി.കെ ആശ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്‌തു. നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, വാർഡ് കൗൺസിലർ സോണി സണ്ണി, വൈക്കം എ.ടി.ഒ ടി.ഷിജു വിവിധ തൊഴിലാളി സംഘടന നേതാക്കൾ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വൈക്കം ഡിപ്പോയിൽ നിന്ന് സർവ്വീസ് നടത്തുന്ന ബസുകളുടെ എണ്ണം ഇതോടെ 49 ആകും.




Follow us on :

More in Related News