Thu Jun 19, 2025 4:45 AM 1ST

Location  

Sign In

ഉദയനാപുരം പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം, ലഹരി വിരുദ്ധ സെമിനാർ, ആദരിക്കൽ എന്നിവ നടന്നു.

27 May 2025 16:44 IST

santhosh sharma.v

Share News :

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ ഏഴ്, ഒൻപത് ,പത്ത് വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളി സംഗമം നടത്തി. വല്ലകം സെൻ്റ് മേരിസ് പാരീഷ് ഹാളിൽ നടന്ന സംഗമം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ടി.ടി.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സംഗമത്തിൻ്റെ ഭാഗമായി നടന്ന ലഹരി വിരുദ്ധ സെമിനാറിൽ ഡോ. ജോസ്ജോസഫ് ക്ലാസ് നയിച്ചു. ചലച്ചിത്രപിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, ചലച്ചിത്ര സംവിധായകൻ സോഹൻ സീനുലാൽ ,ജെൻ്റിൽമാൻ ചിട്ടി ഫണ്ട് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ബാബു കേശവൻ, വ്യവസായ പ്രമുഖൻ വി.കെ. മുരളീധരൻ, നാടക നടൻ പ്രദീപ് മാളവിക എന്നിവരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ആനന്ദവല്ലി, പി.എം പ്രൈറ്റി, രേവതിമനിഷ്, കെ.ദീപേഷ്, ദീപാമോൾ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News