Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമ്മർ സൂപ്പർ ലീഗ് ടൂർണമെന്റിൽ സോഹാർ ഇലവൻ ജേതാക്കളായി

18 Sep 2026 16:47 IST

ENLIGHT MEDIA OMAN

Share News :

സോഹാർ: ഫലജ് റെഡ് റൈഡേഴ്സ് സംഘടിപ്പിച്ച സമ്മർ സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ സോഹാർ ഇലവൻ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ശക്തരായ മുംബൈ സ്റ്റാറിനെ 54 റൺസിന് പരാജയപ്പെടുത്തിയാണ് സോഹാർ ഇലവൻ കിരീടം സ്വന്തമാക്കിയത്.

ടൂർണമെന്റിന്റെ തുടക്കത്തിൽ മുംബൈ സ്റ്റാറിനെതിരായ ആദ്യ മത്സരത്തിൽ പരാജയം നേരിട്ട സോഹാർ ഇലവൻ പിന്നീട് ശ്രദ്ധേയമായ തിരിച്ചുവരവാണ് നടത്തിയത്. തുടർന്നുള്ള മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ ക്വാർട്ടർ ഫൈനലും സെമിഫൈനലും വിജയകരമായി പിന്നിട്ട് ടീം ഫൈനലിലെത്തി. ഫൈനലിൽ വീണ്ടും മുംബൈ സ്റ്റാറിനെ നേരിട്ട സോഹാർ ഇലവൻ മികച്ച ബാറ്റിംഗും ബൗളിംഗും പുറത്തെടുത്ത് വിജയം സ്വന്തമാക്കുകയായിരുന്നു.

ലീഗ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് മുംബൈ സ്റ്റാർ ഫൈനലിലെത്തിയത്. ഫൈനലിലും ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും റണ്ണേഴ്സ് അപ്പ് സ്ഥാനത്തേക്ക് തൃപ്തിപ്പെടേണ്ടി വന്നു.

ടൂർണമെന്റിലെ വ്യക്തിഗത പുരസ്കാരങ്ങളിൽ മുംബൈ സ്റ്റാറിന്റെ ബിലാൽ മികച്ച ബാറ്റ്സ്മാനായും ചോള വാരിയേഴ്സിന്റെ പ്രവീൺ യാദവ് മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു. സോഹാർ ഇലവന്റെ ഫറഹാത്ത് മോസ്റ്റ് ക്യാച്ചസ് പുരസ്കാരം നേടി.

സോഹാറിൽ ആദ്യമായി സംഘടിപ്പിച്ച 16 ഓവർ ഫോർമാറ്റിലുള്ള ടൂർണമെന്റായിരുന്ന ഇത്. മത്സരങ്ങൾ വിജയകരമായി സംഘടിപ്പിച്ച ഫലജ് റെഡ് റൈഡേഴ്സ് സംഘാടക സമിതിയെയും വിവിധ ടീമുകൾ കാഴ്ചവെച്ച മികച്ച കായികമികവിനെയും സമാപനച്ചടങ്ങിൽ അഭിനന്ദിച്ചു. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് സംഘാടകർ, കളിക്കാർ, പിന്തുണക്കാർ എന്നിവർക്ക് ചടങ്ങിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തി.

Follow us on :

More in Related News