Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോൺഗ്രസ് ചവിട്ടി പുറത്താക്കിയപ്പോൾ ചേർത്ത് പിടിച്ചത് സഖാവ് പിണറായി വിജയൻ; കേരള കോൺഗ്രസ് എം എൽഡിഎഫിൽ ഉറച്ചുനിൽക്കും

16 Jan 2026 19:04 IST

CN Remya

Share News :

കോട്ടയം: കോൺഗ്രസ് പുറത്താക്കിയപ്പോൾ ചേർത്ത് പിടിച്ചത് സഖാവ് പിണറായി വിജയനാണെന്ന് ജോസ് കെ മാണി. കേരള കോൺഗ്രസ് എം എൽഡിഎഫിൽ ഉറച്ചു നിൽക്കും. ഇറക്കി വിട്ടിടത്തേക്ക് എന്തിന് തിരിച്ചുപോകണം. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥയിൽ താനാണ് മധ്യമേഖല ജാഥ നയിക്കുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി. കോട്ടയത്ത് നടന്ന പാർട്ടി സ്റ്റിയറിങ് കമ്മറ്റി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമാണ്. യുഡിഎഫുമായി ചർച്ച നടത്തി എന്നത് വിശ്വാസ്യത തകർക്കാനുള്ള അജണ്ടയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.കൂട്ടിച്ചേർത്തു. ഇന്ന് യുഡിഎഫിനൊപ്പം പോകുമെന്ന് പറഞ്ഞാൽ അഞ്ച് എംഎൽഎമാരും ഒപ്പം ഉണ്ടാകും, എന്നാൽ ഞങ്ങൾ അങ്ങനെ പറയില്ല. മുന്നണി മാറ്റമില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് കേരള കോണ്‍ഗ്രസ് എം. ഇതിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ തീരുമാനത്തിന് പിന്തുണ നല്‍കാനാണ് ഇന്ന് കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയില്‍ അംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.

അഞ്ചരവർഷക്കാലം മുമ്പാണ് കേരളകോൺഗ്രസ് എം ഇടതുപക്ഷത്തിന്റെ ഭാഗമായത്. പ്രതിപക്ഷം ചെയ്യുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഭരണപക്ഷത്തിരുന്ന് കേരള കോൺഗ്രസ് എമ്മിന് ചെയ്യാൻ കഴിഞ്ഞു. ജനകീയ വിഷയങ്ങളെ ഏറ്റെടുക്കാനും പരിഹാരം കാണാനും സാധിച്ചു. വന്യമൃഗത്തിന്റെ ആക്രമണത്തിൽനിന്ന് മനുഷ്യരെ രക്ഷിക്കുന്നതിലും മുനമ്പം വിഷയത്തിലുമെല്ലാം പാർടി ഇടപെടൽ നടത്തി. സ്ഥാനാർഥി നിർണയ ചർച്ചകൽ വൈകാതെ ആരംഭിക്കും. 13-ൽ കൂടുതൽ സീറ്റുകൾ ലഭിക്കണമെന്നതാണ് ആവശ്യം.

Follow us on :

More in Related News