Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കൽ; പിണറായി വിജയന്റെ വീട്ടിലും കോഴിക്കോട്ടെ മുഹമ്മദ് റിയാസിന്റെ വീട്ടിലും ED റെയ്ഡ്

27 May 2026 09:33 IST

CN Remya

Share News :

കോട്ടയം: കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കൽ. പിണറായി വിജയന്റെ വീട്ടിലും കോഴിക്കോട്ടെ മുഹമ്മദ് റിയാസിന്റെ വീട്ടിലും ED റെയ്ഡ്. സംഘപരിവാറിനുമുൻപിൽ കുമ്പിടില്ലെന്ന് പ്രതികരിച്ച് പി എ മുഹമ്മദ് റിയാസ് എംഎൽഎ. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ പ്രതികാര നടപടിയുമായി ഇ ഡി റെയ്ഡ് നടത്തുന്നതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എംഎൽഎയുടെ പ്രതികരണം. വളഞ്ഞിട്ടടിച്ചോളൂ, സംഘപരിവാറിനുമുൻപിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടുമെന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലുമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്. ദീർഘ നാളത്തെ ഇടവേളയ്ക്ക് ശേഷം ആണ് കേസുമായി രം​ഗത്ത് വരുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. രാവിലെ ആറുമണി മുതൽ ആണ് റെയ്ഡ് തുടങ്ങിയത്. എക്സാലോജിക് വിഷയത്തിലാണ് റെയ്ഡ് എന്നാണ് സൂചന. മുഹമ്മദ് റിയാസ് എംഎൽഎയുടെ കോഴിക്കോട്ടെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്.

Follow us on :

More in Related News