Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jun 2026 20:14 IST
Share News :
കടുത്തുരുത്തി: ദേശീയ സെൻസസ് 2027ന്റെ ഭാഗമായി പൊതുജനങ്ങൾ സ്വന്തം കുടുംബ വിവരങ്ങൾ നേരിട്ട് ഓൺലൈനിൽ രേഖപ്പെടുത്തുന്ന സെൽഫ് എന്യുമറേഷൻ നാളെ(ജൂൺ 30) അവസാനിക്കും. ജൂൺ 16ന് ആരംഭിച്ച സെൽഫ് എന്യൂമറേഷനിൽ ഇന്ന്(ജൂൺ 29) വരെ 47465 കുടുംബങ്ങൾ സെൽഫ് എന്യുമറേഷൻ നടത്തി.
മറ്റന്നാൾ (ജൂലൈ 1) മുതൽ ജൂലൈ 31 വരെ എന്യുമറേറ്റർമാർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും. സെൽഫ് എന്യുമേറേഷൻ നടത്തിയിട്ടുള്ള കുടുംബങ്ങൾ ഓൺലൈനിൽ ലഭിച്ച സെൽഫ് എന്യുമറേഷൻ ഐഡി എന്യുമറേറ്റർമാർക്ക് നൽകണം. ഇത് പരിശോധിച്ച് വിവരങ്ങൾ സ്ഥിരീകരിച്ചശേഷം എന്യുമറേറ്റർമാർ വിവര ശേഖരണം പൂർത്തീകരിക്കും.
ജൂലൈ 31 വരെ നീണ്ടുനിൽക്കുന്ന എന്യുമറേഷനുവേണ്ടി ജില്ലയിൽ 3144 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത് ഇവരുടെ മേൽനോട്ടത്തിനായി 537 ചാർജ് ഓഫീസർമാരുമുണ്ട്. പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണയാണ് ജില്ലയിലെ സെസൻസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗം സെൽഫ് എന്യുമേഷൻ പ്രവർത്തനങ്ങളും ഭവന സന്ദർശനത്തിനുള്ള ക്രമീകരണങ്ങളും വിലയിരുത്തി. സെൻസസ് പ്രവർത്തനങ്ങൾ സുഗമമായി നിർവഹിക്കുന്നതിന് എല്ലാവരും എന്യുമറേറ്റർമാരുമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.
എന്യുമേറഷന് വീടുകളിൽ പോകുന്ന ജീവനക്കാർക്ക് വോളണ്ടിയർമാരുടെ പിന്തുണ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പ്രാദേശിക ജനപ്രതിനിധികൾ, എസ്.സി, എസ്.ടി പ്രമോട്ടർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേന, തുടങ്ങിയവരുടെ സഹകരണം ഉറപ്പാക്കാൻ ശ്രിമിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആവശ്യമായ മേഖലകളിൽ പോലീസും വനംവകുപ്പും പിന്തുണ നൽകും.
Follow us on :
Tags:
More in Related News
Please select your location.