Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Mar 2026 16:11 IST
Share News :
തലയോലപ്പറമ്പ്: ബ്രഹ്മമംഗലം ഗവൺമെൻ്റ് യു.പി സ്കൂളിൻ്റെ 111-ാമത് വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ സണ്ണി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ആശബാബു അധ്യക്ഷയായി. കലാ സന്ധ്യയുടെ ഉദ്ഘാടനം സിനിമാതാരം ശ്രുതി ജയൻ നിർവ്വഹിച്ചു.വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗം സുകന്യ സുകുമാരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.ജയപ്രകാശ്, റെജി മേച്ചേരി, മോനു ഹരിദാസ്, പിടിഎ പ്രസിഡൻ്റ് കെ.വി രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രഥമ അധ്യാപകൻ എ.ആർ ജോയിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. വിദ്യാർഥികൾ, പി ടി എ ഭാരവാഹികൾ, രക്ഷിതാക്കൾ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.