Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറവൻതുരുത്തിൽ മത്സ്യതൊഴിലാളികൾക്ക് വള്ളവും വലയും കൈമാറി.

23 Jan 2026 18:31 IST

santhosh sharma.v

Share News :

വൈക്കം: മറവൻതുരുത്ത് പഞ്ചായത്തിലെ മത്സ്യതൊഴിലാളികൾക്ക് വള്ളവും വലയും കൈമാറി. വൈക്കം ഫിഷറീസ് ഓഫീസർ സി. കെ സ്മിതയും മറവൻതുരുത്ത് ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് ആരതി വിനയനും ചേർന്നാണ് ഗുണഭോക്താക്കൾക്ക് വള്ളവും വലയും കൈമാറിയത്. പഞ്ചായത്തിൻ്റെ 2025-26 വാർഷിക പദ്ധതിയിൽപ്പെട്ടുത്തി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുള്ള വ്യക്തിഗത ആനുകൂല്യമായി അഞ്ചു പേർക്കാണ് നൽകിയത് .വൈസ് പ്രസിഡൻ്റ് പി.സി.തങ്കരാജ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News