Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിജെപി നേതാവ് എൻ ഹരി റബ്ബർ ബോർഡ് ചെയർമാൻ

15 Jun 2026 14:43 IST

CN Remya

Share News :

കോട്ടയം: ബിജെപി നേതാവ് എൻ. ഹരിയെ റബ്ബർ ബോർഡ് ചെയർമാനായി നിയമിച്ചു. റബർ ബോർഡിന് 18 മാസത്തിന് ശേഷമാണ് സ്ഥിരം ചെയർമാൻ ഉണ്ടാകുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി റബ്ബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് മെമ്പറായിരുന്നു എൻ. ഹരി. ബിജെപിയുടെ പ്രവര്‍ത്തകനായ ഹരി ബിജെപി കോട്ടയം മുന്‍ ജില്ലാ പ്രസിഡന്റാണ്.

ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആലപ്പുഴ മേഖലാ അധ്യക്ഷനും പ്രഭാരിയുമാണ് എന്‍. ഹരി. മൂന്നു പതിറ്റാണ്ടായി ബിജെപിയുടെ പ്രവര്‍ത്തകനായ അദ്ദേഹം ബിജെപി കോട്ടയം മുന്‍ ജില്ലാ പ്രസിഡന്റാണ്. കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ്. ഭാര്യ: സന്ധ്യ. മക്കള്‍: അമൃത, സംവൃത.

Follow us on :

More in Related News