Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അടിയം എസ് എൻ ഡി പി ശാഖയുടെ നേതൃത്വത്തിൽ കെ. ആർ നാരായണൻ അനുസ്മരണവും സ്കോളർഷിപ്പ് വിതരണവും സംഘടിപ്പിച്ചു.

05 Mar 2026 21:09 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: എസ് എൻ ഡി പി യോഗം മുൻ ജനറൽ സെക്രട്ടറിയും എം എൽ എ യും തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന കെ.ആർ നാരായണൻ്റെ 54-ാമത് അനുസ്മരണവും സ്കോളർഷിപ്പ് വിതരണവും സംഘടിപ്പിച്ചു. എസ്എൻഡിപി യോഗം 221-ാം നമ്പർ അടിയം ശാഖയുടെ സംയുക്ത ആഭിമുഖ്യത്തിൽ അടിയം ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സ്കോളർഷിപ്പ് വിതരണവും തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്. ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ബാബു കുറുമഠം അധ്യക്ഷത വഹിച്ചു.വടയാർ സുരേഷ് അനുസ്മരണ പ്രഭാഷണവും യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ധന്യ പുരുഷോത്തമൻ മുഖ്യ പ്രഭാഷണവും നടത്തി. ശാഖാ സെക്രട്ടറി ബിജു പുത്തൻതറ, വൈസ് പ്രസിഡന്റ് അനിൽകുമാർ പാറേച്ചിറ, അജിത്ത് കാരുവള്ളി, ഷാജി മണലാത്ത്, കൃഷ്ണകുമാരി, വത്സപ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.


 

Follow us on :

More in Related News