Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അയ്യമ്മാത്ര–തിരുവാർപ്പ് യു.പി സ്കൂൾ റോഡ് നിർമാണത്തിന് തുടക്കമായി

14 Mar 2026 20:58 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ അയ്യമ്മാത്ര–തുമ്പെകളം–തിരുവാർപ്പ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സഹകരണം -തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർമാണോദ്ഘാടനം നിർവഹിച്ചു.

റോഡിന് സമീപം നടന്ന ചടങ്ങിൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ സജിമോൻ അധ്യക്ഷത വഹിച്ചു.

അയ്യമ്മാത്ര ജംഗ്ഷനിൽ നിന്നാരംഭിച്ച് തിരുവാർപ്പ് ശിവൻ കോവിലിന് മുൻവശം എത്തിച്ചേരുന്ന റോഡ് കുമരകത്തേക്കുള്ള എളുപ്പവഴിയാണ്. 1,97,05,174 രൂപ ചെലവിലാണ് റോഡിന്റെ നിർമാണം നടത്തുന്നത്. ഇല്ലിക്കൽ–തിരുവാർപ്പ് റോഡ് തകർന്ന സമയത്ത് ബൈപാസായി ഉപയോഗിച്ചിരുന്നതും ഈ റോഡാണ്.

റോഡ് നിർമാണം പൂർത്തിയാകുന്നതോടെ പഞ്ചായത്തിലെ 15, 16, 17 വാർഡുകളിലെ ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടും.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എ. അബ്ദുൾ കരീം, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ജെസി നൈനാൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ. അജയ്, ഗ്രാമപഞ്ചായത്ത് അംഗം കെ.ജി. അഭിലാഷ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അജയൻ കെ.മേനോൻ, മുൻ ഗ്രാമപഞ്ചായത്ത് അംഗം സി.ടി. രാജേഷ് , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.എൻ. ഹരി, എം.ആർ. മനോജ്, ഇ.വി. ഷിജു എന്നിവർ പങ്കെടുത്തു.



Follow us on :

More in Related News