Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ആമചാടി തേവന് വേണം സർക്കാർ സത്യഗ്രഹ സ്മാരകം നിർമ്മിക്കേണ്ടതെന്ന് അഖില കേരള ധീവരസഭ.

19 Dec 2025 20:03 IST

santhosh sharma.v

Share News :

വൈക്കം: അഖില കേരള ധീവരസഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം സത്യഗ്രഹ ശതാബ്‌ദി സമ്മേളനവും ധീവരസഭ ജനറൽ സെക്രട്ടറിയായി അരനൂറ്റാണ്ട് പൂർത്തിയാക്കിയ വി. ദിനകരൻ എക്സ് എം.എൽ.എയെ ആദരിക്കലും 21 ന് വൈക്കത്ത് നടക്കും. വേലുക്കുട്ടി അരയൻ നഗർ ( വൈക്കം സത്യഗ്രഹ സ്മ‌ാരക ഓഡിറ്റോറിയം) രാവിലെ 10ന് നടക്കുന്ന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ അഡ്വ. മോൻസ് ജോസഫ്,സി.കെ. ആശ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ധീവരസഭ പ്രസിഡന്റ് എം.വി. വാരിജാക്ഷൻ അദ്ധ്യക്ഷത വഹിക്കും. ജസ്റ്റിസ് കെ.കെ. ദിനേശൻ വി. ദിനകരനെ ചടങ്ങിൽ ആദരിക്കും. വൈക്കം സത്യഗ്രഹത്തിൽ ജീവത്യാഗം ചെയ്ത ആമചാടി തേവന് വേണം സർക്കാർ സത്യഗ്രഹ സ്മ‌ാരകം വൈക്കത്ത് നിർമ്മിക്കേണ്ടതെന്ന്

ജനറൽ സെക്രട്ടറി വി. ദിനകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.സത്യാഗ്രഹ ഭൂമിയായ വൈക്കത്ത് പോലും ഇപ്പോഴും ജാതി വേർതിരിവ് നിലനിൽക്കുകയാണെന്നും, താന്ത്രിക വിദ്യ പഠിച്ചവരിൽ കഴിവുള്ളവരെ തൊലിയുടെ നിറം നോക്കാതെ ക്ഷേത്രങ്ങളിൽ നിയമിക്കാൻ സർക്കാർ തയ്യാറാകണമെന്നും വി. ദിനകരൻ പറഞ്ഞു. ശബരിമല സ്വർണ്ണ കൊള്ളക്കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും, കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലെയും സ്വത്തുക്കളെക്കുറിച്ച് അന്വേഷണം നടത്തി അതിൻ്റെ കണക്കെടുത്ത് അത് പുറത്ത് വിടണമെന്നും തട്ടിപ്പ് ഉണ്ടെങ്കിൽ കുറ്റകാർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും വാർത്താ സമ്മേളനത്തിൽ ധീവരസഭാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ധീവരസഭ പ്രസിഡന്റ് എം.വി. വാരിജാക്ഷൻ, സംഘാടക സമിതി ജനറൽ കൺവീനർ ശിവദാസ് നാരായണൻ, സംസ്ഥാന സെക്രട്ടറിമാരായ കെ.കെ തമ്പി, പി .എം സുഗതൻ, വേണു വെണ്ണറ, കോട്ടയം ജില്ലാ സെക്രട്ടറി വി.എം ഷാജി തുടങ്ങിയവർ വാർത്താ സമ്മേനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News