Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നടൻ പ്രേംകുമാർ കോൺഗ്രസിലേക്കോ? കോട്ടയത്ത് സംസ്കാര സാഹിതിയുടെ വേദിയിൽ വിശിഷ്ടാതിഥി

17 Feb 2026 18:49 IST

CN Remya

Share News :

കോട്ടയം: നടൻ പ്രേംകുമാർ കോൺഗ്രസ് വേദിയിൽ എത്തി. കോട്ടയത്ത് നടക്കുന്ന സംസ്കാര സാഹിതിയുടെ പരിപാടിയിൽ വിശിഷ്ടാതിഥിയായിട്ടാണ് എത്തിയത്. സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനം. കലാകാരന് അതിരുകൾ ഇല്ലാത്ത സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് നടൻ പ്രേംകുമാർ. അതിൽ അഭിപ്രായം പറയാനുള്ള സ്വതന്ത്ര്യം പ്രധാനമാണ്. മതത്തിൻ്റെയും ജാതിയുടെയും രാഷ്ട്രീയത്തിൻ്റെയും നിയന്ത്രണങ്ങൾ ഇല്ലാതെ അഭിപ്രായം പറയാനാകണം. 

കലാകാരൻ്റെ സ്വതന്ത്ര്യം വെല്ലുവിളി നേരിടുന്നത് ഫാസിസത്തിൻ്റെ ലക്ഷണമാണ്. കലാകാരൻ്റെ സ്വാതന്ത്ര്യത്തെ ആര് വെല്ലുവിളിച്ചാലും അത് ഫാസിസമാണ്. പണ്ട് കലകളിൽ ആവിഷ്കരിക്കുന്ന കാര്യങ്ങളും ഇപ്പൊൾ നടക്കില്ല.മനുഷ്യർ എല്ലാ കാലത്തും ഒന്നിച്ചു മുന്നേറേണ്ടതാണ്. എന്നാല് അവിടെ ജാതിയുടെയും വർഗീയതയും കൊണ്ടുവരുന്നു - പ്രേം കുമാർ പറഞ്ഞു. വേദിയിൽ സദസിൽ ഉള്ളവരെ കാൾ കൂടുതൽ പേരുണ്ട്. അതൊക്കെ നേതാക്കൾ ഒന്ന് ശ്രദ്ധിക്കണമെന്നും നടൻ പ്രേംകുമാർ കൂട്ടിച്ചേർത്തു.

Follow us on :

More in Related News