Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ വീടിന് മുന്നിലെ പുളിമരത്തിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി.

14 Feb 2026 00:37 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വീടിന് മുന്നിലെ പുളിമരത്തിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ ഒടുവിൽ സർപ്പ അംഗം എത്തി പിടികൂടി. മറവൻതുരുത്ത് പാലാംകടവിൽ വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. പുത്തൻപുരയ്ക്കൽ സെയ്ദ് മുഹമ്മദിൻ്റെ പുരയിടത്തിലുള്ള ചെറിയ പുളിമരത്തിൽ കയറിയ പാമ്പിനെയാണ് പിടികൂടിയത്. രാത്രി വീടിന് മുകളിൽ ടെറസിൽ കയറിയ വീട്ടുകാരാണ് മരത്തിൽ ചുറ്റി കിടക്കുന്ന പാമ്പിനെ കണ്ട് ഭയന്നതും തലയോലപ്പറമ്പ് പോലീസിൽ വിവരം അറിയിച്ചതും. എസ്.ഐ പി. എസ് സുധീരൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തുകയും തുടർന്ന് പോലീസ് സർപ്പ അംഗത്തെ വിവരം അറിയിക്കുകയുമായിരുന്നു. സർപ്പ അംഗം അരയൻകാവ് സ്വദേശി പി.എസ്.സുജയ്, സഹായി ബ്രഹ്മമംഗലം സ്വദേശി അനന്തു എന്നിവർ ഉടൻ സ്ഥലത്തെ വീടിന് സമീപത്തുള്ള മതിലിൽ കയറിയ ശേഷം ചെറിയ പുളിമരത്തിൻ്റെ ശിഖരം ചായ്ച്ച് മരത്തിൽ ചുറ്റി കിടന്ന പെരുമ്പാമ്പിനെ തോട്ടിയുടെ സഹായത്തിൽ ഒരു മണിക്കൂറിലധികം സമയം എടുത്ത് പിടികൂടുകയായിരുന്നു. പെരുമ്പാമ്പിനെ വനം വകുപ്പിന് കൈമാറുമെന്ന് സുജയ് പറഞ്ഞു.

Follow us on :

More in Related News